ഗ്രീന്‍ ഊബര്‍ പദ്ധതിയുമായി ഊബര്‍ ഇന്ത്യ

May 24, 2023 0 By BizNews

ന്യൂഡല്‍ഹി: 2040 ഓടെ മുഴുവന്‍ സേവനങ്ങളും ഇലക്ട്രിക് കാര്‍വഴി നല്‍കാന്‍ ശ്രമിക്കുകയാണ് ഊബര്‍ ഇന്ത്യ. അതിന്റെ ഭാഗമായി ഊബര്‍ ഗ്രീന്‍ പുറത്തിക്കും. യാത്ര ബുക്ക് ചെയ്യുമ്പോള്‍ ഇലക്ട്രിക്ക് കാര്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനമാണിത്.

2023 ജൂണില്‍ ആരംഭിക്കുന്ന ഓഫര്‍ തുടക്കത്തില്‍ ഡല്‍ഹി,മുംബൈ,ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും ലഭ്യമാകുക 25,000 ഇവി കാറുകളും 10,000 ഇവി ഇരു ചക്രവാഹനങ്ങളും പദ്ധതിയുടെ ഭാഗമായി അണിനിരത്തും.

മാത്രമല്ല, വിവിധ കമ്പനികളുമായി പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇവി വാഹനങ്ങള്‍ക്കുള്ള ധനസഹായം, ഇവി ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ കെട്ടിപടുക്കുക എന്നിവയാണ് പങ്കാളിത്തം വഴി സാധ്യമാക്കുക. ഇലക്ട്രിക് കാറുകള്‍ വിന്യസിക്കുന്നതിനായി ഇവി ഫ്ലീറ്റ് പങ്കാളികളായ ലിഥിയം അര്‍ബന്‍ ടെക്നോളജീസ്, എവറസ്റ്റ് ഫ്ലീറ്റ് പ്രൈവറ്റ് ലിമിറ്റഡ്, മൂവ് എന്നിവരുമായുള്ള പങ്കാളിത്തം വിപുലീകരിച്ചു.

ഇവി ഇരുചക്ര വാഹനങ്ങള്‍ക്കായി സൈപ്പ് ഇലക്ട്രിക്കുമായും കൈകോര്‍ത്തു.കൂടാതെ സിഡ്ബിയുമായി ചേര്‍ന്ന് 1000 കോടി രൂപയുടെ ഇവി ധനസഹായവും ലഭ്യമാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം ചാര്‍ജ് ചെയ്യുന്നതിനായി ജിഎംആര്‍ ഗ്രീന്‍ എനര്‍ജിയുമായും സഹകരിക്കുന്നുണ്ട്.

2021 ലാണ് കമ്പനി ഊബര്‍ ഗ്രീന്‍ അവതരിപ്പിക്കുന്നത്. ഇതിനകം 15 രാജ്യങ്ങളില്‍ നടപ്പിലാക്കി.