വിദേശ നിക്ഷേപം: ചൈന മുന്നില്‍, ഇന്ത്യ നേടിയത് 1.13 ബില്യണ്‍ ഡോളര്‍

വിദേശ നിക്ഷേപം: ചൈന മുന്നില്‍, ഇന്ത്യ നേടിയത് 1.13 ബില്യണ്‍ ഡോളര്‍

May 3, 2023 0 By BizNews

മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഏപ്രിലില്‍ 1.13 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റികള്‍ വാങ്ങി. തുടര്‍ച്ചയായ രണ്ടാം മാസമാണ് എഫ്‌ഐഐകള്‍ അറ്റ വാങ്ങല്‍കാരാകുന്നത്. 2023 ഫെബ്രുവരി അവസാനം 4.3 ബില്യണ്‍ ഡോളറായിരുന്ന വില്‍പന 1.83 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.

ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചത് ചൈനയ്ക്കാണ്. 48.19 ബില്യണ്‍ ഡോളര്‍. ജപ്പാനും ഇന്തോനേഷ്യയും 13.96 ബില്യണ്‍ ഡോളറും 11.27 ബില്യണ്‍ ഡോളറും നേടിയപ്പോള്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) യുഎസില്‍ അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നു.

ഏകദേശം 40.74 ബില്യണ്‍ ഡോളറിന്റെ യുഎസ് സ്‌റ്റോക്കുകളാണ് അവര്‍ വില്‍പന നടത്തിയത്. തായ്‌ലന്‍ഡില്‍ 1.88 ബില്യണ്‍ ഡോളറും ഫിലിപ്പീന്‍സിലും മലേഷ്യയിലും 500 മില്യണ്‍ ഡോളര്‍ വീതവും എഫ്‌ഐഐകള്‍ അറ്റ വില്‍പന നടത്തി. ‘ചൈന മാര്‍ക്കറ്റുകള്‍ തുറന്നത് വിദേശ ഒഴുക്കില്‍ മാറ്റമുണ്ടാക്കി,’ ഷെയര്‍ഖാന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് സ്ട്രാറ്റജി സീനിയര്‍ വൈസ് പ്രസിഡന്റ് ഗൗരവ് ദുവ പറയുന്നു.

ജനുവരി- മാര്‍ച്ചില്‍ ചൈന വിപണികള്‍ തുറന്നപ്പോള്‍, ഇന്ത്യന്‍ വിപണി ഉയര്‍ന്ന തിരുത്തലിന് വിധേയമാവുകയായിരുന്നു. ഇതോടെ മൂല്യനിര്‍ണ്ണയം ആകര്‍ഷകമായി.