ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ ഡിബോംഗോ സ്‌പോട്ടി ഫാഷന്‍ പങ്കാളികളാവുന്നു
April 25, 2023കൊച്ചി: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ സ്‌പോട്ടി ഫാഷന്‍ പങ്കാളികളാവുന്നു. ക്ലീന്‍, ഗ്രീന്‍, സേഫ് കൊച്ചി എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. ക്ലിയോനെറ്റ്, സ്‌പോര്‍ട്‌സ്‌പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍ മെയ് 1 ന് കൊച്ചി മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും.
‘യു ആര്‍ യു’ എന്ന മുദ്രാ വാചകവുമായി കൗമാരക്കാരേയും യുവജനങ്ങളേയും ലക്ഷ്യമിട്ടുള്ള സ്പോര്‍ട്ടി ഫാഷന്‍ ഉല്‍പ്പന്നങ്ങളാണ് ഡിബോഗോ ബ്രാന്‍ഡില്‍ എത്തുന്നത്. ബ്രാന്‍ഡ് ആറ്റിറ്റിയൂഡിനെ യൂസര്‍ ആറ്റിറ്റിയൂടായി സംയോജിപ്പിക്കുന്ന അന്താരാഷട്ര ലൈഫ് സ്റ്റൈല്‍ വിഭാഗത്തിലെ ആദ്യത്തെ ബ്രാന്‍ഡാണ് ഡിബോംഗോ. ആദ്യ ഘട്ടത്തില്‍ ഷൂസ്, സാന്‍ഡല്‍സ്, സ്ലൈഡേഴ്സ്, ബാഗ്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും, രണ്ടാം ഘട്ടത്തില്‍ അപ്പാരല്‍, ആസസറീസ് ഉല്‍പ്പന്ന ശ്രേണികളും വിപണിയിലെത്തിക്കാനാണ് ഡിബോംഗോ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഫാഷന്‍ ബ്രാന്‍ഡുകളുടെ ഗുണനിലവാരത്തിനൊപ്പം താങ്ങാവുന്ന വിലയാണ് ഡിബോംഗോ ഉല്‍പ്പന്നങ്ങളുടെ മുഖ്യ ആകര്‍ഷണം. പിയു പാദരക്ഷാ നിര്‍മ്മാണത്തില്‍ പ്രമുഖരായ വികെസി ഗ്രൂപ്പിന് കീഴിലുള്ള ഏറ്റവും പുതിയ ഫാഷന്‍ ബ്രാന്‍ഡാണ് ഡിബോംഗോ. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ആണ് ഡിബോംഗോ ബ്രാന്‍ഡ് അംബാസഡര്‍.
“കായികക്ഷമതയും അത്‌ലറ്റിക് മികവുകളും മാത്രമല്ലാതെ ഒരു കൂട്ടായ്മയുടെയും ഒത്തുചേരലിന്റെയും കൂടി വേദിയായ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണില്‍ പങ്കാളികളാവാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനമുണ്ടെന്ന്” വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു. “ഗ്ലോബല്‍ ഫാഷന്‍, മികച്ച പ്രകടനം എന്നിവ കൊണ്ടുവരികയാണ് ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ലക്ഷ്യമിടുന്നത്. കൊച്ചി മാരത്തോണില്‍ സ്‌പോട്ടി ഫാഷന്‍ പങ്കാളിയാകുന്നതോടെ ഡിബോംഗോ അവതരിപ്പിച്ചിട്ടുള്ള സ്‌പോട്ടി- ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം” എന്നും അദ്ദേഹം പറഞ്ഞു.
42.195 കിലോമീറ്റര്‍ മാരത്തോണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍, ഗ്രീന്‍ റണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുന്നത്. വിനോദ ഓട്ടമായ ഗ്രീന്‍ റണ്ണില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹൗസിങ് സൊസൈറ്റികള്‍, വനിത സംഘടനകള്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ പങ്കാളികളാവും.
Reports : Sreejith Evening Kerala