മ്യൂസിക് ലോഗോ പുറത്തിറക്കി എസ്ബിഐ
July 7, 2021 0 By BizNewsകൊച്ചി: അറുപത്തിയാറാം സ്ഥാപകദിനത്തോടനുബന്ധിച്ച്, രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ, ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കുമായി ഒരു മ്യൂസിക് ലോഗോ (മോഗോ) അവതരിപ്പിച്ചു. തങ്ങളുടെ 45 കോടിയിലധികം വരുന്ന ഇടപാടുകാര്‍ക്കു പരിചിതമായ ‘ ദി ബാങ്കര്‍ ടു എവരി ഇന്ത്യന്‍ (ഓരോ ഇന്ത്യക്കാരന്റേയും ബാങ്കര്‍)’എന്ന മുദ്രാവാക്യം ഇനി പുതിയ കാഴ്ചമിഴിവില്.
എസ്ബിഐയുടെ സോണിക് ബ്രാന്‍ഡിംഗിന്റെ ഭാഗമായിട്ടാണ് ‘മോഗോ’ മ്യൂസിക്കല്‍ ലോഗോയും ‘മോഗോസ്കേപ് ‘എന്ന പേരില്‍ സോണിക് പാലറ്റും അവതരിപ്പിച്ചിട്ടുള്ളത്. ‘ഓരോ ഇന്ത്യക്കാരന്റെയും ബാങ്കര്‍’ എന്ന വികാരം പ്രതിഫലിപ്പിക്കുന്നതാണ് മ്യൂസിക്കല്‍ ലോഗോ.
”സംഗീതത്തിന് ആഴത്തിലുള്ള വൈകാരിക ബന്ധം ഉറപ്പിക്കാന്‍ കഴിയുമെന്നും എല്ലാ മേഖലകളില്‍നിന്നുമുള്ള ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കുമിടയില്‍ ഒരു സമഗ്ര ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുവാന്‍ സംഗീതത്തിന്റെ ശക്തി ഞങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു എന്നും”, എസ്ബിഐ ചെയര്മാന് ദിനേശ് ഖര പറഞ്ഞു.
ബ്രാന്‍ഡിംഗിന്റെ ഭാഗമായി എസ്ബിഐ ”ഐ ആം ദ ‘ഐ’ ഇന്‍ ദി എസ്ബിഐ” എന്നെ തീമാറ്റിക് ബ്രാന്‍ഡ് പ്രചാരണപരിപാടിയും ആരംഭിച്ചിരിക്കുകയാണ്. ‘ഓരോ ഇന്ത്യക്കാരന്റെയും ബാങ്കര്‍’ എന്ന മുദ്രാവാക്യം പുതിയതുംസമകാലീനവുമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.ഇന്ത്യയിലും വിദേശത്തമുള്ള വ്യത്യസ്ത മേഖലകളിെല ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു ഐക്കോണിക് ബ്രാന്‍ഡ് എന്ന ആശയമാണ് ഇതിലൂടെ ബാങ്ക് മുന്നോട്ടു വയ്ക്കുന്നത്.
‘ഹം സാത്ത് ഹേയ്’ എന്നൊരു ഗാനവും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്.ഉപഭോക്താ