വീണ്ടും പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

വീണ്ടും പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

September 18, 2018 0 By

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മൂന്ന് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചാണ് ഏറ്റവും വലിയ ബാങ്ക് രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുക.

കൂടുതല്‍ ബാങ്കുകളെ ലയിപ്പിക്കണമെന്നുള്ള ആശയം കഴിഞ്ഞ പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. മൂന്ന് ബാങ്കുകളുടെയും അധികൃതര്‍ വിഷയം ചര്‍ച്ച ചെയ്ത് വരികയാണെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. പ്രവര്‍ത്തനമേഖല ഇതിലൂടെ വിപുലീകരിക്കാനാണ് നീക്കമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ബാങ്കുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്. ആ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ നിലവില്‍ ഉള്ളത് പോലെ തന്നെ തുടരും.