എയര്‍ഏഷ്യ ഡോക്ടര്‍മാര്‍ക്കായി 50,000 സൗജന്യ സീറ്റുകള്‍ നല്കുന്നു
June 1, 2020 0 Byകൊച്ചി: എയര്‍ഏഷ്യ ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലത്ത് ഒട്ടേറ ജീവനുകള്‍ക്ക് തുണയായി ക്ഷീണമറിയാതെ ജോലി നോക്കിയ ഡോക്ടര്‍മാരുടെ സേവനങ്ങളെ ആദരിക്കുന്നു. ഇതിനായി ‘എയര്‍ഏഷ്യ റെഡ്പാസ്’ എന്ന പേരില്‍ ആഭ്യന്തര സര്‍വീസുകളില്‍ 50,000 സീറ്റുകള്‍ സൗജന്യമായി നല്കും.
2020 ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ സൗകര്യപ്രദമായ ഏതു ദിവസമാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നതെന്നു കാണിച്ച് ഡോക്ടര്‍മാര്‍ അവരുടെ രജിസ്ട്രേഷന്‍ നമ്പരും തിരിച്ചറിയല്‍ രേഖയും https://air.asia/GCs2R എന്ന ലിങ്കിലേയ്ക്ക് അയച്ചുകൊടുക്കണം. ജൂണ്‍ 12 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. എയര്‍ഏഷ്യ റെഡ്പാസ് ഉപയോഗിക്കുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ മുന്‍ഗണനാ ബോര്‍ഡിംഗ് അനുവദിക്കും. എയര്‍ഏഷ്യയുടെ ആഭ്യന്തരശൃംഖലയില്‍ ഒരു വശത്തേയ്ക്കുള്ള യാത്രയ്ക്കു മാത്രമായിരിക്കും റെഡ്പാസ് ഉപയോഗിക്കാന്‍ സാധിക്കുക.
കഴിഞ്ഞ കുറെ മാസങ്ങളായി ആദരണീയമായ മൂല്യങ്ങളും നിശ്ചയദാര്‍ഢ്യവും ശക്തിയും കാഴ്ചവച്ച ഡോക്ടര്‍മാരെ ആദരിക്കുന്നതിനാണ് ഈ ഉദ്യമമെന്ന് എയര്‍ഏഷ്യ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അങ്കൂര്‍ ഗാര്‍ഗ് പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി ക്ഷീണമറിയാതെ പരിശ്രമിച്ചവരോടുള്ള നന്ദി അറിയിക്കുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ടവരോടൊപ്പം ചേരുന്നതിനുള്ള അവസരം ഒരുക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.