
സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി കെഎസ്എഫ്ഇ
May 15, 2025 0 By BizNews
സ്ഥിര നിക്ഷേപം നടത്തുന്നവര്‍ക്കും ചിട്ടി നിക്ഷേപകര്‍ക്കും ശുഭ വാര്‍ത്ത
കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെ.എസ്.എഫ്.ഇ പുതുക്കി. ജനറല്‍ ഫിക്‌സഡ് ഡിപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡിപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്.
സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവക്ക് ഒരു വര്‍ഷത്തേക്ക് 8.50 ശതമാനമായും, ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തേക്ക് 8 ശതമാനമായും, രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തേക്ക് 7.75 ശതമാനമായും പലിശ നിരക്കുയര്‍ത്തി.
ചിട്ടിയുടെ മേല്‍ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (CSDT) പലിശ നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി. കൂടാതെ 181 മുതല്‍ 364 ദിവസത്തിനുള്ള ഹ്രസ്വകാല നിക്ഷേപം 5.50 ശതമാനത്തില്‍ നിന്നും 6.50 ശതമാനമാക്കി പലിശ നിരക്കുയര്‍ത്തി.
വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവില്‍ ലഭിക്കുന്ന 8.75% പലിശ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ നിക്ഷേപകരുടെ പ്രായപരിധി 60-ല്‍ നിന്നും 56 വയസ്സാക്കിയിട്ടുണ്ട്.
ഇതോടെ നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കിടയില്‍ കൂടുതല്‍ ആകര്‍ഷണീയമാകുമെന്നാണ് കെ.എസ്.എഫ്.ഇ പ്രതീക്ഷിക്കുന്നത്. ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകള്‍ കുത്തനെ കുറക്കുമ്പോള്‍ സ്ഥിര നിക്ഷേപ പലിശയെ ആശ്രയിക്കുന്നവരുടെ പ്രതീക്ഷയാകുകയാണ് കെ.എസ്.എഫ്.ഇ നിക്ഷേപിക്കുന്ന തുകയ്ക്ക് 100% ഗവണ്‍മെന്റ് ഗ്യാരന്റിയുമുണ്ട്.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More