ചാര്‍ജ് കുറച്ച് മ്യൂച്ചല്‍ ഫണ്ട് ജനപ്രിയമാക്കുന്നു

ചാര്‍ജ് കുറച്ച് മ്യൂച്ചല്‍ ഫണ്ട് ജനപ്രിയമാക്കുന്നു

September 17, 2018 0 By

നിലവില്‍ പരമാവധി 2.5ശതമാനമാണ് ചാര്‍ജിനത്തില്‍ ഈടാക്കുന്നത് ഇത് 1.5ശതമാനംവരെ കുറയ്ക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരില്‍നിന്ന് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്ന തുകയില്‍ വന്‍തോതില്‍ കുറവ് വരുത്തിയേക്കും.

സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)മ്യൂച്വല്‍ ഫണ്ട് ആ്ഡൈ്വസറി കമ്മിയെ ഇതിനായി ചുമതലപ്പെടുത്തി.

കൈകാര്യം ചെയ്യുന്ന ആസ്തിക്കനുസരിച്ചാകും ഈടാക്കാവുന്ന ചാര്‍ജുകള്‍ നിശ്ചയിക്കുക. നിലവില്‍ വിവിധ ചാര്‍ജിനത്തില്‍ പരമാവധി 2.50 ശതമാനംവരെയാണ് വാര്‍ഷിക നിരക്കില്‍ ഈടാക്കുന്നത്. ഇത് 2.25ശതമാനത്തിലേയ്ക്ക് കുറച്ചേക്കും.

അതേസമയം, വന്‍തോതില്‍ നിക്ഷേപമുള്ള ഫണ്ടുകള്‍ ചാര്‍ജിനത്തില്‍ ഈടാക്കുന്നതുകയിലും വന്‍കുറവുണ്ടാകും. 300 കോടി ആസ്തിയെങ്കിലും കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍ക്ക് പരമാവധി 2.25ശതമാനവും 500 കോടി രൂപമുതല്‍ 2000 കോടിവരെ 2ശതമാനവുമാകും ചാര്‍ജ്.

2000 കോടി മുതല്‍ 5000 കോടിവരെ 1.75ശതമാനവും 5000 കോടി മുതല്‍ 20,000 കോടിവരെ ആസ്തി കൈകാര്യ ചെയ്യുന്ന ഫണ്ടുകള്‍ പരമാവധി 1.5ശതമാനവും 20,000 കോടിക്കുമുകളില്‍ ഫണ്ട് കൈകാര്യ ചെയ്യുന്ന എഎംസികള്‍ 1.25ശതമാനവുംമാത്രമേ പരമാവധി ഈടാക്കാവൂ എന്നാകും തീരുമാനമെന്നാണ് സൂചന.