അച്ചടിക്കാതെ കെട്ടിക്കിടക്കുന്നത് 6 ലക്ഷത്തിലേറെ RC ബുക്കുകൾ
January 15, 2025 0 By BizNewsതിരുവനന്തപുരം: 6 ലക്ഷത്തിലേറെ RC ബുക്കുകൾ അച്ചടിക്കാതെ കെട്ടിക്കിടക്കുന്നത് മൂലം വാഹനങ്ങള്‍ കൈമാറ്റം ചെയ്യാനോ വാഹനം ഈടായിവെച്ച് വായ്പയെടുക്കാനോ സാധിക്കാതെ വലയുകയാണ് സംസ്ഥാനത്തെ വാഹന ഡീലർമാരും ഉപഭോക്താക്കളുമെല്ലാം. ആർസി ബുക്ക് കിട്ടാനുള്ള കാലതാമസം വാഹനവിപണിയെ ആകെ മന്ദഗതിയിലാക്കുകയാണ്.
ഇന്ത്യൻ ടെലിഫോണ്‍ ഇൻഡസ്ട്രീസിനാണ് (ഐ.ടി.ഐ.) ആർസി ബുക്ക് അച്ചടിക്ക് കരാർ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഏജൻസിക്ക് സർക്കാർ നല്‍കാനുള്ള തുകയില്‍ വലിയ കുടിശ്ശിക വന്നതോടെയാണ് അച്ചടി പ്രതിസന്ധിയിലായത്. അച്ചടിമുടക്കം പതിവായതോടെ ആർ.സി. ബുക്കുകള്‍ കൈയില്‍ക്കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പുമായി. സംസ്ഥാനത്തുടനീളമായി ആറുലക്ഷത്തില്‍പരം ആർ.സി. ബുക്കുകള്‍ അച്ചടിക്കാതെ കെട്ടിക്കിടക്കുന്നതായാണ് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍സ് ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ കണക്കുകളിലുള്ളത്.
വാഹനം വില്‍പ്പന നടത്തിയാലും ഒരുമാസത്തിനുള്ളില്‍ വെബ്സൈറ്റില്‍ രജിസ്ട്രേഷൻ കാണിക്കുമെങ്കിലും വായ്പ, ഇൻഷുറൻസ് ട്രാൻസ്ഫർ തുടങ്ങിയവയ്ക്ക് അച്ചടിച്ച ആർസി വേണം.