നെക്സോണിന്‍റെ വിലയിൽ കുറവുവരുത്തി ടാറ്റ
January 15, 2025 0 By BizNewsടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ നെക്‌സോണിൻ്റെ 2025 മോഡലിൻ്റെ വിലയിൽ മാറ്റം വരുത്തി. ഈ മാറ്റത്തിന് ശേഷം, നെക്‌സോണിൻ്റെ പല വേരിയൻ്റുകളുടെയും വില കുറഞ്ഞു. ചില മോഡലുകളുടെ വില ചെറുതായി കൂടി. ഇത് കൂടാതെ, കമ്പനി 2025 നെക്സോൺ പതിപ്പിൻ്റെ സവിശേഷതകളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. സ്മാർട്ട് പ്ലസ് വേരിയൻ്റിൻ്റെ വില 20,000 രൂപ വർധിച്ചു. അതേസമയം, ക്രിയേറ്റർ, ഫിയർലെസ് വേരിയൻ്റുകളുടെ വില 20,000 മുതൽ 30,000 രൂപ വരെ കുറച്ചിട്ടുണ്ട്. വില കുറച്ച നെക്‌സോണിൻ്റെ ആ വകഭേദങ്ങൾ നോക്കാം.
നെക്‌സോൺ ക്രിയേറ്റീവ് ഡിസിഎ 1.2 പുതിയ വേരിയൻ്റിന് 30,000 രൂപയുടെ വിലക്കുറവ് ലഭിച്ചു. അതായത് ഇപ്പോൾ ഈ വേരിയൻ്റ് 11,09,990 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ, നെക്സോൺ ക്രിയേറ്റീവ് പ്ലസ് PS DCA DT 1.2 ൻ്റെ വിലയും 30,000 രൂപ കുറച്ചു. ഇതിന്‍റെ വില ഇപ്പോൾ 13,49,990 രൂപയായി. കൂടാതെ, നെക്സോൺ ഫിയർലെസ് പ്ലസ് PS DCA DK 1.2 ന് 10,000 രൂപയുടെ വിലക്കുറവ് ലഭിച്ചു. ഇതിപ്പോൾ 12,89,990 രൂപയ്ക്ക് ലഭ്യമാണ്.
ടാറ്റ നെക്സോണിന് 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് പരമാവധി 120 ബിഎച്ച്പി കരുത്തും 170 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഇതിനുപുറമെ, 110 ബിഎച്ച്പി കരുത്തും 260 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും കാറിലുണ്ട്. ഇന്ത്യൻ വിപണിയിൽ ടാറ്റ നെക്‌സോണിൻ്റെ എക്‌സ്-ഷോറൂം വില 8 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെയാണ് മുൻനിര മോഡലിന്‍റെ വില.
കാറിൻ്റെ ഇൻ്റീരിയറിൽ, ഉപഭോക്താക്കൾക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ്, ക്രൂയിസ് കൺട്രോൾ, ജെബിഎൽ ശബ്‍ദ സംവിധാനം തുടങ്ങിയ സവിശേഷതകൾ നൽകിയിട്ടുണ്ട്. അതേസമയം, സുരക്ഷയ്ക്കായി, കാറിന് സ്റ്റാൻഡേർഡ് 6-എയർബാഗുകൾ, എബിഎസ് സാങ്കേതികവിദ്യ, ഹിൽ അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ എന്നിവയും നൽകിയിട്ടുണ്ട്. സുരക്ഷയ്‌ക്കായുള്ള ക്രാഷ് ടെസ്റ്റിൽ ഗ്ലോബൽ NCAP ടാറ്റ നെക്‌സോണിന് 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്.