ഉൽപാദനത്തിൽ 40 ശതമാനം ഇടിവ്​; കുരുമുളക്​ വില ഉയരുന്നു

ഉൽപാദനത്തിൽ 40 ശതമാനം ഇടിവ്​; കുരുമുളക്​ വില ഉയരുന്നു

January 15, 2025 0 By BizNews

ക​ട്ട​പ്പ​ന: കു​രു​മു​ള​ക്​ വി​ള​വെ​ടു​പ്പ് സീ​സ​ൺ ആ​രം​ഭി​ച്ചി​രി​ക്കെ ഉ​ൽ​പാ​ദ​ന​ത്തി​ൽ 40 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ്. ക​റു​ത്ത പൊ​ന്നി​ന്‍റെ വി​ല ഇ​തോ​ടെ വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും രോ​ഗ​ബാ​ധ​യു​മാ​ണ്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ ഇ​ടി​വി​ന്​ കാ​ര​ണം. ഒ​രു മാ​സ​ത്തി​നി​ടെ വി​ല​യി​ൽ കി​ലോ​ക്ക്​​ 40 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി.

കു​രു​മു​ള​ക് കൃ​ഷി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ഹൈ​റേ​ഞ്ചി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ത്തും വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​തേ​യു​ള്ളൂ. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ത്തോ​ടെ വി​ള​വെ​ടു​പ്പ് പൂ​ർ​ണ​തോ​തി​ലാ​കും. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം വി​ള​വെ​ടു​പ്പ് വൈ​കാ​നും ഇ​ട​യാ​ക്കി. ഒ​രു മാ​സം മു​മ്പ് കി​ലോ​ക്ക്​ 610 രൂ​പ​യാ​യി​രു​ന്ന കു​രു​മു​ള​കി​ന് വി​ല 652 രൂ​പ​യി​ലേ​ക്കാ​ണ് ഉ​യ​ർ​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. കു​രു​മു​ള​ക് വി​പ​ണി​യു​ടെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന​ലെ കി​ലോ​ക്ക്​ 650 – 660 രൂ​പ​യി​ലേ​ക്ക് വി​ല ഉ​യ​ർ​ന്നു. കൊ​ച്ചി മാ​ർ​ക്ക​റ്റി​ൽ ക്വി​ന്‍റ​ലി​ന് 65,000 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ കു​രു​മു​ള​കി​ന്‍റെ ഉ​ൽ​പാ​ദ​നം ഇ​ടി​ഞ്ഞ​തും നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ള്ള​ക്ക​ട​ത്താ​യി വ​ന്നി​രു​ന്ന കു​രു​മു​ള​കി​ന്‍റെ വ​ര​വ്​ കു​റ​ഞ്ഞ​തും ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ വി​ല ഉ​യ​രാ​ൻ ഇ​ട​യാ​ക്കി. ഇ​ന്തോ​നേ​ഷ്യ, ബ്ര​സീ​ൽ, ശ്രീ​ല​ങ്ക, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം കു​രു​മു​ള​ക് ഉ​ൽ​പാ​ദ​നം കു​റ​യു​മെ​ന്ന സൂ​ച​ന​ക​ളും വി​ല ഉ​യ​രാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. 2014ൽ ​കി​ലോ​ക്ക്​ 710 രൂ​പ വ​രെ കു​രു​മു​ള​ക് വി​ല ഉ​യ​ർ​ന്നി​രു​ന്നു. അ​ടു​ത്ത ര​ണ്ടു​മാ​സ​ത്തി​നി​ടെ കു​രു​മു​ള​ക് വി​ല 700 ക​ട​ക്കു​മെ​ന്നാ​ണ് വി​പ​ണി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന​യെ​ന്ന് മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.�