മൂന്നാറിലും ഇനി കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡക്കർ
January 1, 2025 0 By BizNewsമൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയല്‍ വ്യൂ സര്‍വീസ് ആരംഭിക്കുന്നു. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നിര്‍വഹിച്ചു.
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ട് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു.
ഇതേ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമായാണ് പുതിയ ഡബിള്‍ ഡക്കര്‍ സര്‍വീസ് വരുന്നത്. യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണമായും ആസ്വദിക്കാവുന്ന തരത്തിലാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്.
‘റോയൽ വ്യൂ’ എന്ന പേരിലാണ് മൂന്നാറിൽ ഡബിൾ ഡക്കർ സർവീസ് നടത്തുക. ഇതേ അവസരത്തിൽ തന്നെ കെഎസ്ആർടിസിയുടെ 2025 ലെ കലണ്ടർ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും.