‘ഫ്ലാഷ് ചാർജ്’ സംസ്ഥാനത്തുടനീളം 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കും
December 11, 2024 0 By BizNewsതിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലാഷ്ചാർജ് എനർജി സൊലൂഷൻസ്, സംസ്ഥാനത്ത്40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കും. 180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാർജറുകളാണ് വരുന്നത്.
കേരളത്തിൽ നിന്നുള്ള പ്രമുഖ ഊർജസാങ്കേതികവിദ്യാ സംരംഭമായ ചാർജ്മോഡുമായി സഹകരിച്ചാണ് നീക്കം. ഫ്ലാഷ്ചാർജ് എനർജിസൊലൂഷൻസിന്റെ ആദ്യത്തെ പ്രോജക്ടാണിത്.
കേരളത്തിലുടനീളം നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക്വാഹനയുടമകൾക്ക് ബുദ്ധിമുട്ടുകളില്ലാതെ സംസ്ഥാനത്തെവിടെയും യാത്ര ചെയ്യാനും എളുപ്പത്തിൽ വാഹനങ്ങൾ ചാർജ്ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഉന്നതനിലവാരത്തിൽ ലഭ്യമാക്കും.
ഇതിന് 2 മെഗാവാട്ട് വരെ പുനഃരുപയോഗ സാധ്യതയുള്ള ഊർജംപ്രയോജനപ്പെടുത്താനാണ് ഫ്ളാഷ്‌ചാർജ്-ചാർജ്മോഡ് സഖ്യം ഉദ്ദേശിക്കുന്നത്. ഇതിനായി ചാർജിങ് സ്റ്റേഷനുകളിൽ സോളാർസംവിധാനവും ഉൾക്കൊള്ളിക്കും.
സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ യാത്രാസൗകര്യങ്ങൾ ഒരുക്കുകയാണ്ഇരുസ്ഥാപനങ്ങളുടെയും സംയുക്ത പ്രവർത്തനലക്ഷ്യം.
ഫ്ലാഷ്ചാർജുമായുള്ള സഹകരണം, തങ്ങളുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണെന്ന് ചാർജ്മോഡിന്റെ സഹസ്ഥാപകനുംസിഇഒയുമായ എം. രാമനുണ്ണിയും പ്രതികരിച്ചു.
അതിനൂതന ചാർജിങ് സംവിധാനങ്ങൾ ആദ്യമെത്തിക്കുക എന്ന ദൗത്യത്തിൽമുൻപന്തിയിലാണ് ചാർജ്‌മോഡ്. ഇലക്ട്രിക് വാഹനയുടമകളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിൽ ഈ ശ്രമങ്ങൾ വലിയപങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
180 കിലോവാട്ട് അതിവേഗ ശേഷിയുള്ള ചാർജറുകൾ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ചാർജ് തീരുമോയെന്ന ആശങ്കവലിയൊരളവ് കുറയ്ക്കുന്നതിനൊപ്പം, മിനിറ്റുകൾക്കകം ചാർജിങ് പൂർത്തിയാക്കി യാത്ര തുടരാമെന്ന പ്രത്യേകതയുമുണ്ട്.