ലെക്‌സസ് 2024 നവംബര്‍ വരെ ഇന്ത്യയില്‍ 17 ശതമാനം വളര്‍ച്ച നേടി

ലെക്‌സസ് 2024 നവംബര്‍ വരെ ഇന്ത്യയില്‍ 17 ശതമാനം വളര്‍ച്ച നേടി

December 11, 2024 0 By BizNews
Lexus has grown by 17 percent in India till November 2024

ബംഗളൂരു: ലെക്‌സസ് ഇന്ത്യ 2024 നവംബര്‍ വരെ ആകെ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി.

എസ് യുവി വേരിയന്റിനായുള്ള വില്‍പ്പനയില്‍ ഇതുവരെ 25 ശതമാനത്തിന്റെ വളര്‍ച്ച നേടിയ കമ്പനി, എന്‍ എക്‌സ്, ആര്‍ എക്‌സ് തുടങ്ങിയ മോഡലുകളിലും വളര്‍ച്ച രേഖപ്പെടുത്തി. ലെക്‌സസ് ആര്‍എക്‌സ് മോഡല്‍ 2024 നവംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

2024 നവംബറില്‍ ബ്രാന്‍ഡിന്റെ ആകെ വില്‍പ്പനയുടെ 41 ശതമാനവും സംഭാവന ചെയ്ത ലെക്‌സസ് ഇഎസ് മോഡലാണ് ലെക്‌സസ് ഇന്ത്യയുടെ തുടര്‍ച്ചയായ വിജയത്തില്‍ നിര്‍ണ്ണായകമായത്.

2024 ജൂണ്‍ ഒന്ന് മുതല്‍ വില്‍പന നടത്തുന്ന എല്ലാ പുതിയ ലെക്‌സസ് മോഡലുകള്‍ക്കും ആദ്യത്തെ 8 വര്‍ഷം / 160,000 കിലോമീറ്റര്‍ വാഹന വാറന്റിയും 2024 ഫെബ്രുവരി ഒന്നിന് ആരംഭിച്ച 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് (ആര്‍എസ്എ) പ്രോഗ്രാമും ലെക്‌സസ് ഇന്ത്യ നല്‍കിവരുന്നു.

ഉപഭോക്താക്കള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനും നല്‍കിവരുന്ന പിന്തുണയ്ക്കും തങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണെന്ന് ലെക്‌സസ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തന്മയ് ഭട്ടാചാര്യ പറഞ്ഞു.

ഈ വര്‍ഷത്തെ വില്‍പ്പന വളര്‍ച്ച ലെക്‌സസില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസത്തിന്റെയും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും മികച്ച സേവനങ്ങളും നല്‍കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.