വിശാല്‍ മെഗാമാര്‍ട് ഐപിഒ ഡിസംബര്‍ 11 മുതല്‍
December 9, 2024 0 By BizNewsമുംബൈ: 8000 കോടി രൂപ സമാഹരിക്കുന്നതിനായി വിശാല്‍ മെഗാ മാര്‍ട്ട് നടത്തുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഡിസംബര്‍ 11ന് ആരംഭിക്കും.
ഡിസംബര്‍ 13 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 74-78 രൂപയാണ് ഇഷ്യു വില. ഡിസംബര്‍ 18ന് വിശാല്‍ മെഗാ മാര്‍ട്ടിന്റെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (വഴി) പ്രൊമോട്ടറായ സമയത് സര്‍വീസസിന്റെ കൈവശമുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.
സമയത് സര്‍വീസസസാണ് വിശാല്‍ മെഗാ മാര്‍ട്ടിന്റെ 96.55 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നത്. പൂര്‍ണമായും ഒഎഫ്‌എസ് ആയതിനാല്‍ ഐപിഒ വഴി സമാഹരിക്കുന്ന തുക വില്‍പ്പന നടത്തുന്ന ഓഹരിയുടമകള്‍ക്കായിരിക്കും ലഭിക്കുന്നത്.
ജൂലൈയില്‍ ഐപിഒ നടത്തുന്നതിനായി സെബിക്ക് രേഖകള്‍ സമര്‍പ്പിച്ച കമ്പനിക്ക് പബ്ലിക് ഇഷ്യുവിനുള്ള അനുമതി ലഭിച്ചത് സെപ്‌റ്റംബറിലാണ്. അതിനു ശേഷം കമ്പനി വീണ്ടും പുതുക്കിയ രേഖകള്‍ സെബിക്ക് സമര്‍പ്പിച്ചു.
ഇടത്തരവും താഴ്‌ന്നതുമായ വരുമാനമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ബിസിനസാണ് വിശാല്‍ മാര്‍ട്ട് നടത്തുന്നത്. രാജ്യത്ത് 626 സ്റ്റോറുകളുള്ള കമ്പനി ഇതിന് പുറമെ മൊബൈല്‍ ആപ്പും വെബ്‌സൈറ്റും വഴി വിപണനം നടത്തുന്നുണ്ട്.
റെഡ്‌സീറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ റീട്ടെയില്‍ വിപണിയുടെ മൂല്യം 2023ല്‍ 68-72 ലക്ഷം കോടി രൂപയാണ്. ഇത് പ്രതിവര്‍ഷം 9 ശതമാനം വളര്‍ച്ചയോടെ 2028ല്‍ 104-112 കോടി രൂപയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.