ബൈക്കില്‍ ലിഫ്റ്റ് അടിക്കുന്ന സമയം അയാള്‍ പിന്നിലേക്ക് കയ്യിട്ട് സ്വകാര്യഭാഗത്തു സ്പര്‍ശിച്ചു. ഞാനുടന്‍ വീഡിയോ ഓണ്‍ ആക്കി. നാല് കൊല്ലമായി കേരളത്തില്‍ രാത്രി യാത്ര ചെയ്യാറില്ല

ബൈക്കില്‍ ലിഫ്റ്റ് അടിക്കുന്ന സമയം അയാള്‍ പിന്നിലേക്ക് കയ്യിട്ട് സ്വകാര്യഭാഗത്തു സ്പര്‍ശിച്ചു. ഞാനുടന്‍ വീഡിയോ ഓണ്‍ ആക്കി. നാല് കൊല്ലമായി കേരളത്തില്‍ രാത്രി യാത്ര ചെയ്യാറില്ല

December 7, 2024 0 By BizNews

മലയാളികൾക്ക് സുപരിചിതയായ ട്രാവലർ ആണ് അരുണിമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്. 29 രാജ്യങ്ങള്‍ അരുണിമ ഒറ്റയ്ക്ക് താണ്ടിയിരിക്കുന്നത്. അപകടങ്ങള്‍ നിറഞ്ഞതാണ് അരുണിമയുടെ യാത്ര.

അതിനെയെല്ലാം തന്റെ മനക്കരുത്തു കൊണ്ടാണ് അവര്‍ മറി കടക്കുന്നത്.സോഷ്യല്‍ മീഡിയയിലും വഴിയോരങ്ങളിലും അരുണിമയ്ക്ക് നിരന്തരം സദാചാരവാദികളെ നേരിടേണ്ടി വരാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ പേരിലും അരുണിമ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും അരുണിമയുടെ യാത്രയ്ക്ക് തടസമാകുന്നില്ല.

അവര്‍ ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ്.അപകടങ്ങള്‍ നിറഞ്ഞതാണ് അരുണിമയുടെ യാത്ര. തന്റെ ആത്മധൈര്യം കൊണ്ട് മാത്രമാണ് പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അരുണിമ. താന്‍ ഏറ്റവും ഭയപ്പെട്ട് യാത്ര ചെയ്ത രാജ്യം അംഗോളയാണെന്നാണ് അരുണിമ പറയുന്നത്. അക്രമവും പിടിച്ചുപറിയും തികച്ചും സാധാരണമാണ് അംഗോളയിലില്ലെന്നാണ് താരം പറയുന്നത്.

അയാൾ എന്റെ സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചു, പ്രതികരിക്കാൻ നിന്നിരുന്നെങ്കിൽ അയാൾ എന്നെ കൊന്ന് കളഞ്ഞേനെ' | Travel Vlogger Arunima Ip Open Up About Her Bitter ...

സിറ്റിയിലൂടെ യാത്ര ചെയ്യുന്നതിനിടയ്ക്കു വെടിയൊച്ചകള്‍ കേട്ടിരുന്നു. അവിടുത്തെ മലയാളികളുടെ പോലും കൈകളിലും കാലുകളിലും ബുള്ളറ്റ് കയറിയ പാടുകള്‍ കണ്ടു നടുങ്ങി. വീടുകളില്‍ കൊള്ളയടി സര്‍വസാധാരണമാണെന്നും താരം പറയുന്നു. അംഗോള യാത്രയ്ക്കിടെ തനിക്കുണ്ടായ മോശം അനുഭവവും അരുണിമ പങ്കുവെക്കുന്നുണ്ട്.’

അംഗോളയില്‍ ഒരു പോര്‍ച്ചുഗീസ് പൗരന്റെ ബൈക്കില്‍ ലിഫ്റ്റ് അടിക്കുന്ന സമയം അയാള്‍ പിന്നിലേക്ക് കയ്യിട്ട് സ്വകാര്യഭാഗത്തു സ്പര്‍ശിച്ചു. ഞാനുടന്‍ വീഡിയോ ഓണ്‍ ആക്കി. വണ്ടി നിര്‍ത്തിച്ചു. ചുറ്റും കാടാണ്. ഓഫ് റോഡ്. സഹായിക്കാന്‍ ഒരു മനുഷ്യജീവിയുമില്ല. വണ്ടിയില്‍ കെട്ടി വച്ചിരുന്ന ബാഗ് ധൃതിയില്‍ അഴിച്ചെടുത്ത ശേഷം ഉച്ചത്തില്‍ പോകാന്‍ പറഞ്ഞു. അതുകേട്ട് അയാള്‍ തിരികെപ്പോയി. ഒരു വിധത്തിലാണ് ഞാന്‍ വാഹനങ്ങളുള്ള വഴിയിലെത്തിയത്.” എന്നാണ് താരം പറയുന്നത്.

തന്റെ രക്ഷയ്ക്കായി പെപ്പര്‍ സ്‌പ്രേ, ഷോക്ക് അടിപ്പിക്കുന്ന ടീസര്‍, പോക്കറ്റ് നൈഫ് എന്നിവ കരുതാറുണ്ടെന്നാണ് അരുണിമ പറയുന്നത്. കേരളത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. നാല് കൊല്ലമായി കേരളത്തില്‍ രാത്രി യാത്ര ചെയ്യാറേയില്ല. ഇവിടെ രാത്രി യാത്ര ചെയ്യുന്ന സ്ത്രീകള്‍ സെക്‌സ് വര്‍ക്കേഴ്‌സ് ആണെന്ന മട്ടാണെന്നാണ് അരുണിമ പറയുന്നത്. വസ്ത്രധാരണം, ലൈംഗികത എന്നിവ ഒരാളുടെ വ്യക്തിപരമായ കാര്യമാണ് അതില്‍ ഇടപെടേണ്ടതില്ല എന്ന് ഇവിടെയുള്ളവര്‍ ഇനിയും മനസിലാക്കിയിട്ടില്ലെന്നും അരുണിമ അഭിപ്രായപ്പെടുന്നുണ്ട്.