സൊമാറ്റോ ഇനി സെന്‍സെക്‌സില്‍

സൊമാറ്റോ ഇനി സെന്‍സെക്‌സില്‍

November 25, 2024 0 By BizNews
Zomato now on Sensex

മുംബൈ: ഡിസംബര്‍ 23 മുതല്‍ ജെഎസ്‌ഡബ്ല്യു സ്റ്റീലിന്‌ പകരം ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോ സെന്‍സെക്‌സില്‍ ഇടം നേടും. ഇതോടെ സെന്‍സെക്‌സില്‍ ഉള്‍പ്പെടുത്തപ്പെടുന്ന ആദ്യത്തെ ന്യൂ ഏജ്‌ ടെക്‌ കമ്പനിയായി സൊമാറ്റോ മാറും.

കഴിഞ്ഞ ആറ്‌ മാസം കൊണ്ട്‌ സൊമാറ്റോയുടെ ഓഹരി വില 142 ശതമാനമാണ്‌ ഉയര്‍ന്നത്‌. 2024ല്‍ ഇതുവരെ ഈ ഓഹരി നല്‍കിയ നേട്ടം 112 ശതമാനമാണ്‌.

കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സെന്‍സെക്‌സ്‌ 20 ശതമാനം ഉയര്‍ന്നപ്പോള്‍ സൊമാറ്റോ 130 ശതമാനമാണ്‌ മുന്നേറിയത്‌. 2.33 ലക്ഷം കോടി രൂപയാണ്‌ നിലവിലുള്ള കമ്പനിയുടെ വിപണിമൂല്യം.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ സൊമാറ്റോയുടെ വരുമാനം 69 ശതമാനം ഉയര്‍ന്ന്‌ 4799 കോടി രൂപയിലെത്തി.

മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം അഞ്ചിരട്ടിയാണ്‌ വളര്‍ന്നത്‌. 176 കോടി രൂപ ലാഭമാണ്‌ ഈ ത്രൈമാസത്തില്‍ കമ്പനി കൈവരിച്ചത്‌.

ബിഎസ്‌ഇ 100 സൂചികയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, സുസ്‌ലോണ്‍ എനര്‍ജി, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, സംവര്‍ധന്‍ മതേഴ്‌സണ്‍, പിബി ഫിന്‍ടെക്‌ തുടങ്ങിയ കമ്പനികളും ഇടം പിടിക്കും.