റബർ ഉൽപാദനത്തിൽ 2.1 ശതമാനം വർധന

റബർ ഉൽപാദനത്തിൽ 2.1 ശതമാനം വർധന

October 18, 2024 0 By BizNews

കോ​ട്ട​യം: രാ​ജ്യ​ത്ത് പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ ഉ​ൽ​പാ​ദ​ന​ത്തി​ൽ 2.1 ശ​ത​മാ​നം വ​ർ​ധ​ന. 2023-24 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 8.57 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു ഉ​ൽ​പാ​ദ​നം. 2022-23ൽ ​അ​ത് 8.39 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. ഉ​പ​ഭോ​ഗ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്. 2023-24ൽ 4.9 ​ശ​ത​മാ​നം വ​ർ​ധി​ച്ച് 14.16 ല​ക്ഷം ട​ണ്ണാ​യി ഉ​പ​ഭോ​ഗം ഉ​യ​ർ​ന്ന​താ​യും ഇ​ന്ത്യ​ൻ റ​ബ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സി​ൽ പ​റ​യു​ന്നു.

ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ഗ​സ്റ്റ് വ​രെ 2.83 ല​ക്ഷം ട​ണ്ണാ​ണ്​ ഉ​ൽ​പാ​ദ​നം. ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 0.7 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ഇ​തി​നി​ടെ, താ​യ്​​ലാ​ൻ​ഡി​ൽ റ​ബ​ർ ഉ​ൽ​പാ​ദ​നം ഇ​ടി​ഞ്ഞു. ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ 0.7 ശ​ത​മാ​ന​ത്തി​ന്‍റെ​ കു​റ​വാ​ണു​ണ്ടാ​യ​ത്. ഇ​ത് വ​രും​ദി​വ​സ​ങ്ങ​ളി​ൽ റ​ബ​ർ വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ റ​ബ​ർ ബോ​ർ​ഡി​ന്‍റെ പ്ര​തീ​ക്ഷ.