ബൈജൂസ്: നടപടി എങ്ങനെയാണ് അവസാനിപ്പിക്കാനാകുകയെന്ന് സുപ്രീംകോടതി

ബൈജൂസ്: നടപടി എങ്ങനെയാണ് അവസാനിപ്പിക്കാനാകുകയെന്ന് സുപ്രീംകോടതി

September 26, 2024 0 By BizNews

ന്യൂഡൽഹി: ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർ ചെയ്ത വകയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് നൽകാനുള്ള 158 കോടി രൂപയുടെ ഇടപാട് ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞ്, 1500 കോടി കടബാധ്യതയുള്ള ‘ബൈജൂസി’നെതിരായ പാപ്പർ നടപടികൾ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന് (എൻ.സി.എൽ.എ.ടി) എങ്ങനെയാണ് അവസാനിപ്പിക്കാനാകുകയെന്ന് സുപ്രീംകോടതി.

ആലോചനയില്ലാതെ എടുത്ത തീരുമാനമാണ് ട്രൈബ്യൂണലിന്റേതെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി, കേസ് അവിടേക്കുതന്നെ തിരിച്ചയക്കുമെന്ന സൂചനയും നൽകി. എൻ.സി.എൽ.എ.ടി ഉത്തരവ് ചോദ്യംചെയ്ത് യു.എസ് വായ്പദാതാക്കളായ ഗ്ലാസ് ട്രസ്റ്റ് കമ്പനി നൽകിയ അപ്പീൽ സുപ്രീംകോടതി വിധി പറയാനായി മാറ്റി. പാപ്പർ നടപടികൾ നിരീക്ഷിക്കാൻ രൂപവത്കരിച്ച കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (സി.ഒ.സി) സുപ്രീംകോടതി വിധി പറയും വരെ യോഗം ചേരരുതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശം നൽകി.