ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടിക: മലയാളികളിൽ ഒന്നാമൻ യൂസഫലി തന്നെ

മുംബൈ: പ്രമുഖ രാജ്യാന്തര ഗവേഷണ, നിക്ഷേപ മാഗസിനായ ഹുറൂൺ(Hurun) പുറത്തുവിട്ട 2024ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ(Richest Indians) പട്ടികയിൽ മലയാളികളിൽ ഒന്നാംസ്ഥാനത്ത് ലുലു ഗ്രൂപ്പ്(Lulu Group) ചെയർമാൻ എം.എ. യൂസഫലി(M. A. Yusuff Ali) തന്നെ. 55,000 കോടി രൂപയുടെ ആസ്തിയുമായി 40-ാം സ്ഥാനത്താണ് ഇത്തവണ യൂസഫലി. കഴിഞ്ഞ ഒരുവർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിൽ മാറ്റമൊന്നും ഉണ്ടായിട്ടെല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി. എം.എ. യൂസഫലി, പട്ടികയിലെ പ്രവാസി ഇന്ത്യക്കാരിൽ ആദ്യ പത്തിലുമുണ്ട്. ഒരുവർഷത്തിനിടെRead More →

ബോണസ് ഓഹരി പ്രഖ്യാപിക്കാന്‍ റിലയന്‍സ്

മുംബൈ: വിപണി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്(Reliance Industries) ബോണസ് ഓഹരി(Bonus Share) പ്രഖ്യാപിച്ചേക്കും. 1ഃ1 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് ഒരു ഓഹരി കൈവശമുള്ളവർക്ക് അധികമായി ഒരു ഓഹരികൂടി നൽകും.കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയന്റെ പ്രതിഫലം ഓഹരി ഉടമകൾക്കുകൂടി നൽകുന്നതിന്റെ ഭാഗമായാണ് ബോണസ് ഓഹരി പ്രഖ്യാപിക്കുന്നത്. വ്യത്യസ്ത മേഖലകളിലേക്ക് കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചതും നേട്ടമായി. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗം ബോണസ് ഓഹരിക്ക് അംഗീകാരംRead More →

അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഇന്ത്യയിലെ സമ്പന്നൻ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ്(Reliance Industries) ചെയർമാൻ മുകേഷ് അംബാനിയെ(Mukesh Ambani) പിന്തള്ളി അദാനി ഗ്രൂപ്പ്(Adani Group) ചെയർമാൻ ഗൗതം അദാനി(Goutham Adani) വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ(India’s richest man) എന്ന നേട്ടം സ്വന്തമാക്കി. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ‍ പ്രകാരമാണ് ഹുറൂൺ പട്ടിക തയാറാക്കിയത്. 10.14Read More →

സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ തടഞ്ഞ് അമേരിക്കൻ വ്യോമയാന ഏജൻസി

ന്യൂയോര്‍ക്ക്: സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ അമേരിക്കൻ വ്യോമയാന ഏജൻസി തടഞ്ഞു. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താൽക്കാലികമായി നിർത്തലാക്കി. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഫാൽക്കൺ റോക്കറ്റിന്റെ ബൂസ്റ്റർ ഭൂമിയിൽ തിരിച്ചിറക്കിയപ്പോൾ അപകടം സംഭവിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ എഫ്എഎ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകുന്ന വരെ ഫാൽക്കൺ റോക്കറ്റിന് വിലക്കേര്‍പ്പെടുത്തി. ഇതോടെ പൊളാരിസ് ബഹിരാകാശ ദൗത്യം അനിശ്ചിതത്വത്തിലായി. ആദ്യ സ്വകാര്യRead More →

പാലക്കാട് ഇന്‍ഡസ്ട്രിയിൽ സ്മാർട് സിറ്റി വരുന്നു

ന്യൂഡൽഹി∙ പാലകാട് വ്യവസായ സ്മാർട് സിറ്റി(Industrial Smart City) തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ(Industrial Corridor) തമ്മിൽ ബന്ധിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ(Smart City) ഒന്നാണ് പാലക്കാട്(Palakkad) വരുക. 3,806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക്Read More →