രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് സിയാലിൽ തുറക്കുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ(Cochin International Airport) യാത്ര ചെയ്യുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. വിമാനത്താവളത്തില്‍ ഇനി നേരത്തെ എത്തിയാലും മുഷിയേണ്ടി വരില്ല. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവമൊരുക്കാന്‍ പുതിയ പദ്ധതിയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചായ(aero lounge) 0484 എയ്‌റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തില്‍ സെപ്തംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ഉദ്ഘാടനം ചെയ്യും. കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്രRead More →

ഇന്ത്യയുടെ വളർച്ച നിരക്ക് 6.5 ശതമാനത്തിലേക്ക് താഴ്ന്നേക്കും

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ(India) ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ(ജിഡിപി/gdp) വളർച്ച നിരക്ക് 6.5 ശതമാനത്തിലേക്ക് താഴുമെന്ന് പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ വളർച്ച നിരക്ക് കുറഞ്ഞാൽ മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക്(Reserve Bank) തയ്യാറായേക്കും. വ്യാവസായിക, കാർഷിക മേഖലകളിലെ തളർച്ച ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. പൊതു തിരഞ്ഞെടുപ്പും ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന, സേവന മേഖലകളിൽRead More →

വൈദ്യുതി വാഹനങ്ങളുടെ വില്പന മങ്ങുന്നു

കൊച്ചി: ജൂലായില്‍ ഇന്ത്യൻ വിപണിയില്‍ വൈദ്യുതി വാഹനങ്ങളുടെ വില്പനയില്‍ തിരിച്ചടി ദൃശ്യമായി. ടാറ്റ ഉള്‍പ്പെടെ പ്രധാന കമ്പനികള്‍ക്കെല്ലാം കാര്യമായ വളർച്ച വിപണിയില്‍ നേടാനായില്ല. ടാറ്റ മോട്ടോഴ്സ്ജൂലായില്‍ ടാറ്റ മോട്ടോഴ്സ് 4,775 ഇലക്‌ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. മുൻവർഷത്തേക്കാള്‍ 12.75 ശതമാനം ഇടിവുണ്ടായി. 7.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെ വിലയുള്ള ടിയാഗോ, ടിഗോർ, പഞ്ച്. നെക്സോണ്‍ തുടങ്ങിയ ബ്രാൻഡുകളുണ്ടെങ്കിലും കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് ഇRead More →

ടാറ്റ സൺസ് ഓഹരി വിപണികളിലേയ്ക്കില്ല; NBFC രജിസ്‌ട്രേഷൻ സറണ്ടർ ചെയ്തു, 20,300 കോടി കടവും തിരിച്ചടച്ചു

മുംബൈ: ടാറ്റ സൺസിന്റെ(Tata Sons) ഇന്ത്യൻ ഓഹരി വിപണി(Indian Stock Market) പ്രവേശനം കാത്തിരുന്നവർക്ക് നിരാശ. ടാറ്റ ഗ്രൂപ്പിനു കീഴിൽ വരുന്ന 410 ബില്യൺ ഡോളർ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ഐപിഒ(IPO) ഇനി പ്രതീക്ഷിക്കേണ്ടതില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനി എന്ന പദവി നിലനിർത്താൻ ടാറ്റ സുപ്രധാന ചുവടുവെപ്പ് നടത്തി. ഇതിനായി 20,300 കോടിയിലധികം വരുന്ന കടം കമ്പനി തിരിച്ചടച്ചു. കൂടാതെ ടാറ്റ സൺസ് അതിന്റെ എൻബിഎഫ്‌സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്Read More →

സൊമാറ്റോക്ക് ലാഭ വളർച്ച 1,000 ശതമാനം; ടാർഗറ്റ് വില ഉയർത്തി ജെഫ്രീസ്

മുംബൈ: ജൂൺ പാദത്തിൽ ഇന്ത്യൻ കമ്പനികളുടെ ലാഭ വളർച്ച കുറഞ്ഞെങ്കിലും സൊമാറ്റോയും മറ്റ് 10 കമ്പനികളും 1,000 ശതമാനം ലാഭ വളർച്ച കൈവരിച്ചിട്ടുണ്ട്. പ്രതിവർഷം പ്രകടനം താരതമ്യം ചെയ്താൽ സൊമാറ്റോയുടെ ജൂൺ പാദത്തിലെ ലാഭം 12,550 ശതമാനമാണ്. ജൂൺ പാദത്തിൽ ഏറ്റവുമധികം ലാഭം നേടിയ കമ്പനിയാണ് സൊമാറ്റോ. 2025 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ആണ് 12,550 ശതമാനം ലാഭ വളർച്ച നേടി സൊമാറ്റോയുടെ മുന്നേറ്റം. ഓഹരികളും കഴിഞ്ഞ ദിവസങ്ങളിൽRead More →