‘എന്റർപ്രൈസ് ടെക് 30’ പട്ടികയിൽ ഇടംനേടി യുഎസിലെ മലയാളി സ്റ്റാർട്ടപ്പ്

എന്റർപ്രൈസ് ടെക്‌നോളജി രംഗത്തെ ഏറ്റവും മികച്ച സ്വകാര്യ കമ്പനികളെ കണ്ടെത്താനുള്ള പട്ടികയായ ‘എന്റർപ്രൈസ് ടെക് 30’ ലിസ്റ്റിൽ ഇടം നേടി മലയാളി കോഫൗണ്ടറായ യുഎസ് സ്റ്റാർട്ടപ്പ്. മലയാളിയായ അശ്വിൻ ശ്രീനിവാസും ചൈനീസ് വംശജനായ അമേരിക്കൻ പൗരൻ ജെസ് സാങ്ങും ചേർന്ന് സ്ഥാപിച്ച ‘ഡെക്കഗൺ’ എന്ന കമ്പനിയാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്. 2023ലാണ് ജെസ് സാങ്ങും അശ്വിൻ ശ്രീനിവാസും ചേർന്ന് എഐ അധിഷ്ഠിത സ്റ്റാർട്ടപ്പ് ആയ ഡെക്കഗൺ തുടങ്ങിയത്. കാലിഫോർണിയയിലെRead More →

സൈബർ പാർക്കിലെ ഇലൂസിയ ലാബിന് ദേശീയ പുരസ്കാരം

കോഴിക്കോട് ഗവൺമെൻറ് സൈബർ പാർക്ക് ആസ്ഥാനമായ ഇലൂസിയ ലാബിന്റെ വെർച്വൽ സയൻസ് ലാബിന് കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പിന്റെ ദേശീയ പുരസ്കാരം ലഭിച്ചു. വെർച്വൽ റിയാലിറ്റി ഡെവലപ്മെൻറ് കമ്പനിയാണ് ഇലൂസിയ ലാബ്. കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയും നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങും സംയുക്തമായാണ് ദേശീയതല മത്സരം സംഘടിപ്പിച്ചത്. 22 സംസ്ഥാനങ്ങളിൽ നിന്നുംRead More →

എമേർജിങ് ടെക്‌നോളജി ഹബ് 1000 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകും

തിരുവനന്തപുരം ടെക്നോസിറ്റിയിൽ സ്ഥാപിക്കുന്ന എമേർജിങ് ടെക്‌നോളജി ഹബ് ലക്ഷ്യമിടുന്നത് 1000 ത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാൻ. 350 കോടി രൂപ ചിലവിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന എമേർജിങ്ങ് ടെക്നോളജി ഹബ്ബിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൃഷി/ഭക്ഷ്യ സംസ്കരണം, സ്പേസ്/പ്രതിരോധ മേഖലകള്‍, ആരോഗ്യമേഖല, ലൈഫ് സയന്‍സ്, ഡിജിറ്റല്‍ മീഡിയ/ പുത്തന്‍ വിനോദോപാധികള്‍, പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ രംഗങ്ങളില്‍ നിര്‍മ്മിതബുദ്ധി ഉള്‍പ്പെടെയുള്ള നവീന സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ പദ്ധതി ലക്ഷ്യമിടുന്നതായി സംസ്ഥാനRead More →

കേരളത്തിലെ 37 മേല്‍പാലങ്ങളുടെ നിര്‍മാണച്ചെലവ് പൂര്‍ണമായും റെയില്‍വേ വഹിക്കും

ആലപ്പുഴ: സംസ്ഥാനത്തെ 37 മേല്‍പ്പാലങ്ങളുടെയും ഒരു അടിപ്പാതയുടെയും നിർമാണച്ചെലവ് പൂർണമായും റെയില്‍വേ വഹിക്കുന്നതിന് പ്രാഥമിക ധാരണയായി. ദക്ഷിണറെയില്‍വേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ധാരണ. മുൻപ് 50 ശതമാനമേ റെയില്‍വേ വഹിച്ചിരുന്നുള്ളൂ. ബാക്കിത്തുക സംസ്ഥാനങ്ങളാണു ചെലവിട്ടിരുന്നത്. റെയില്‍വേ മന്ത്രാലയവും കേരള സർക്കാരും തമ്മിലുള്ള ധാരണാപത്രപ്രകാരം ഈ പദ്ധതികള്‍ കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡി(കെആർഡിസിഎല്‍)ന്റെ ഏകോപനത്തിലാകും നടപ്പാക്കുക. മുൻപ് റോഡ്സ്Read More →

വമ്പൻ സർപ്രൈസുകളുമായി പോക്കോ സി71 എത്തുന്നു

പോക്കോയുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ മോഡലായ സി71 ഏപ്രിൽ 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷം അവതരിപ്പിച്ച് സി61ൻ്റെ പിൻഗാമിയായിട്ടാകും ഈ മോഡൽ എത്തുക. ഒട്ടനവധി ഫീച്ചറുകളുമായിട്ടാകും ഈ മോഡൽ എത്തുക. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.88-ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് ഫോണിൻ്റെ രൂപകൽപ്പന. ടിയുവി ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ, സർക്കാഡിയൻ-ഫ്രണ്ട്‌ലി ഡിസ്‌പ്ലേ മോഡുകൾ പോലുള്ള കണ്ണിന് സുഖകരമായ സർട്ടിഫിക്കേഷനുകൾ ഇതിനുണ്ട്. ആൻഡ്രോയിഡ്Read More →