യുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനം
ഡൽഹി: പകരച്ചുങ്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആഗോള സാമ്പത്തിക മേഖലയിലെ രണ്ട് വമ്പൻ ശക്തികളായ യുഎസും ചൈനയും പരസ്പരം കൊമ്പുകോർക്കുമ്പോൾ വീണുകിട്ടുന്ന അവസരം നേട്ടമാക്കാനുറച്ച് ഇന്ത്യ. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 145 ശതമാനമെന്ന ഉയർന്ന നിരക്കിൽ പകരച്ചുങ്കം ഏർപ്പെടുത്തിയപ്പോൾ യുഎസ് വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനുള്ള മികച്ച ചില അവസരങ്ങൾ തുറന്നുകിട്ടുന്നതായി നീതി ആയോഗിന്റെ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. കയറ്റുമതിയിൽ വളർച്ച നേടാമെന്ന് കരുതുന്ന സെക്ടറുകൾതുണിത്തരങ്ങൾ, വസ്ത്രങ്ങളുടെ അനുബന്ധ ഘടകങ്ങൾകെമിക്കൽസ്പ്ലാസ്റ്റിക്സ്, റബ്ബർവാഹനംRead More →





