BSNL നെറ്റ്‌വര്‍ക്കില്‍ പരാതിപ്രളയം

വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… ഇത്തരം പരാതികള്‍ ബി.എസ്.എൻ.എല്‍. വരിക്കാർ പറയാൻ തുടങ്ങിയിട്ട് നാലഞ്ച് മാസമായി. 4ജി ടവറുകള്‍ സ്ഥാപിക്കുന്നതിനാലുള്ള പ്രശ്നങ്ങളാണെന്ന് കമ്ബനി പറയുന്നുണ്ടെങ്കിലും, ഇതിന് ഒരു അറുതി ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. കോള്‍ വിളിക്കുമ്ബോഴുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നാണ് ബി.എസ്.എൻ.എലിന്റെ കസ്റ്റമർ കെയറിലെ ടോള്‍ഫ്രീ നമ്ബരിലേക്ക് വരുന്ന ഭൂരിപക്ഷം പരാതികളും വ്യക്തമാക്കുന്നത്. പ്രധാന പ്രശ്നങ്ങള്‍ ആദ്യവിളിയില്‍ പലപ്പോഴും കിട്ടുന്നില്ല. ഡയല്‍ചെയ്ത് കണക്ടായാല്‍ ആരെങ്കിലും ഒരാള്‍ പറയുന്നതുമാത്രം കേള്‍ക്കാം.Read More →

പുതുവർഷത്തിൽ സാമ്പത്തിക മേഖലയിലും പുതുമകൾ

യു.പി.ഐ, ഇ.പി.എഫ്.ഒ, ക്രെഡിറ്റ് കാർഡ് സംബന്ധമായ മാറ്റങ്ങൾ ഇങ്ങനെ പുതുവർഷത്തിലേക്ക് ലോകം ചുവടു വെക്കുകയാണ്. ഇന്ത്യയിലെ സാമ്പത്തിക ഭൂമികയിൽ നിരവധി മാറ്റങ്ങൾക്കും കളമൊരുങ്ങുന്നു. സാമ്പത്തിക പ്ലാനിങ്, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് അപ്ഡേറ്റഡ് ആയിരിക്കുക എന്നത് പ്രധാനമാണ്. എൻ.ബി.എഫ്.സികളുമായി ബന്ധപ്പെട്ട സ്ഥിര നിക്ഷേപം, യു.പിഐ, നികുതി തുടങ്ങി വിവിധ ഇടങ്ങളിലാണ് മാറ്റങ്ങളുണ്ടാകുന്നത്. യു.പി.ഐ വിനിമയം റിസർവ് ബാങ്ക് നിർദേശ പ്രകാരം തേർഡ് പാർട്ടി യു.പി.ഐ ആപ്ലിക്കേഷനുകളുടെ വാലറ്റുകളിലൂടെRead More →

മൂന്നാറിലും ഇനി കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡക്കർ

മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയല്‍ വ്യൂ സര്‍വീസ് ആരംഭിക്കുന്നു. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നിര്‍വഹിച്ചു. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ട് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയില്‍ മൂന്നാറിലെRead More →

ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ പുതിയ ബൈക്കുകള്‍ എത്തുന്നു

അമേരിക്കൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സണും ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിലൊന്നായ ഹീറോ മോട്ടോ കോർപ്പും തമ്മിലുള്ള പങ്കാളിത്തം ദീർഘിപ്പിക്കുന്നു. നിലവിലെ എക്സ് 440 ശ്രേണി വിപുലീകരിക്കാനും പുതിയ മോട്ടോർസൈക്കിളുകള്‍ വികസിപ്പിക്കാനുമാണ് കമ്ബനികളുടെ നീക്കം. എക്സ്440 യുടെ അതേ പ്ലാറ്റ്ഫോമില്‍ രണ്ട് കമ്ബനികളും പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരു സ്ക്രാംബ്ലർ മോഡലും ഉള്‍പ്പെടുമെന്നാണ് വിവരം. ഹാർലിയുമായുള്ള സഹകരണത്തിന്റെ ഭാഗമായി എക്സ് 440യുടെ അതേRead More →

2024ലെ ആഗോള റാങ്കിംഗുകളിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

ഇന്ന് ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് നാം. കഴിഞ്ഞ ദശകത്തിൽ വിവിധ ആഗോള റാങ്കിങ്ങുകളിലുണ്ടാക്കിയ ശ്രദ്ധേയമായ മുന്നേറ്റത്തിലൂടെ, ആഗോള തലത്തിൽ മത്സരാധിഷ്ഠിതമായി നിലകൊള്ളാനും, സുപ്രധാന പങ്ക് വഹിക്കാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോജിസ്റ്റിക്‌സ്, നൂതന സാങ്കേതിക മുന്നേറ്റങ്ങൾ, സുരക്ഷ, സൈബർ സെക്യൂരിറ്റി തുടങ്ങി സമസ്ത മേഖലകളിലും രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു.Read More →