വൈദ്യുത ചാര്‍ജിംഗ് ശൃംഖല വ്യാപിപ്പിക്കാൻ ടാറ്റ

കൊച്ചി: ഒന്നരവർഷത്തിനുള്ളില്‍ ഇന്ത്യയില്‍ 22,000 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ ടാറ്റ ഇ.വി പദ്ധതി തയ്യാറാക്കി. ആറ് ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും (സി.പി.ഒ.) രണ്ട് ഓയില്‍ മാർക്കറ്റിംഗ് കമ്പനികളുമായും (ഒ.എം.സി.) സഹകരിച്ചാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാൻ ചാർജിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിക്കാനും മികച്ച രീതിയില്‍ മാനേജ് ചെയ്യാനുമാണ് തീരുമാനം. ഇന്ത്യൻ റോഡുകളില്‍ 1.9 ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങളുണ്ടെന്നാണ് കണക്കുകള്‍. വൈദ്യുത വാഹനങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്നതിന് ടാറ്റRead More →

ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഇ-റുപ്പിയില്‍ നല്‍കാൻ റിസര്‍വ് ബാങ്ക്

കൊച്ചി: ജീവനക്കാരുടെ അക്കൗണ്ടില്‍ സെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസികള്‍(സി.ബി.ഡി.സി) നിക്ഷേപിച്ച്‌ ഇ റുപ്പിക്ക് പ്രചാരം വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. തുടക്കത്തില്‍ ഓഫീസർമാരുടെ റ ഇമ്ബേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങളാണ് ഡിജിറ്റല്‍ വാലറ്റില്‍ ഇടുന്നത്. അടുത്ത ഘട്ടത്തില്‍ മറ്റ് ആനുകൂല്യങ്ങളും ഡിജിറ്റല്‍ കറൻസിയായി കൈമാറാനാണ് നീക്കം. അതിവേഗത്തിലും സുരക്ഷിതമായും പേയ്‌മെന്റ് നടത്താനാകുന്ന പുതിയ ഓപ്ഷനായി ഡിജിറ്റല്‍ കറൻസിയെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ക്രിപ്‌റ്റോ കറൻസികള്‍ക്ക് ബദലായി കേന്ദ്ര ബാങ്കുകളുടെ ഉറപ്പോടെ ഇറക്കുന്ന പേപ്പർ കറൻസികളുടെRead More →

കഴിഞ്ഞവർഷം നിരസിക്കപ്പെട്ടത് 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിൽ 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ നിരസിക്കപ്പെട്ടതായി ഇൻഷ്വറൻസ് റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഎ) റിപ്പോർട്ട്. ഇതേ കാലയളവിലെ ആറു ശതമാനം ക്ലെയിമുകൾ ഇനിയും തീർപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 83 ശതമാനമാണ് തീർപ്പാക്കിയ ക്ലെയിമുകൾ. രാജ്യത്ത് പുതുതായി ഇൻഷ്വറൻസ് പദ്ധതികളിൽ അംഗത്വമെടുക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാംവർഷവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023-24ൽ വിവിധ സേവനദാതാക്കൾ 2.69 കോടി ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ തീർപ്പാക്കി 83,493Read More →

പുതിയ ടാറ്റാ ടിയാഗോ അടുത്ത മാസം വിപണിയിൽ

അടുത്ത മാസം പുതിയ ടാറ്റ ടിയാഗോ വിപണിയിലെത്തിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. 2016-ൽ അവതരിപ്പിച്ച ടാറ്റ ടിയാഗോ ടാറ്റ മോട്ടോഴ്സിന് വലിയ വിജയമായിരുന്നു കാഴ്ച വെച്ചത്. ഇതുവരെ ആറ് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങി നിൽക്കുന്നതും, മികച്ച പ്രകടനവും, മൈലേജും നൽകുന്ന ടിയാഗോ മിഡിൽ ക്ലാസ് ഉപഭോകതാക്കളുടെ പ്രിയപ്പെട്ട വാഹനമായി മാറി. സെഡാൻ പതിപ്പായ ടാറ്റ ടിഗോർ വലിയ ഹിറ്റായില്ലെങ്കിലും, വിപണിയിൽ പിടിച്ചു നിന്നു. 2020-ൽ രണ്ട്Read More →

ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമാണവുമായി ചൈന; ഇന്ത്യക്കും ബംഗ്ലാദേശിനും ആശങ്ക

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം നിർമാണത്തിന് ഒരുങ്ങുകയാണ് ചൈന. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ബ്രഹ്മപുത്ര നദിയിലാണ് വൻതുക ചെലവഴിച്ച് പുതിയ അണക്കെട്ട് നിർമിക്കുന്നത്. ടിബറ്റിലെ ബ്രഹ്മപുത്രയുടെ ഭാഗമായ യാർലുങ് സാങ്ബോ നദിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കുന്നതിന് ചൈന അനുമതി നൽകിയിരിക്കുന്നത്. ഊർജ രംഗത്ത് മാത്രമല്ല ഇൻഫ്രാസ്ട്രക്ചർ രംഗത്ത് തന്നെ ലോകത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത് എന്നാണ് വിശേഷിപ്പിക്കുന്നത്. 13,700 കോടി ഡോളറിൻ്റെ പദ്ധതി ഇന്ത്യയിലുംRead More →