2023ൽ ഇന്ത്യയിൽ വിതരണം ചെയ്തത് 1.37 കോടി പാസ്‌പോർട്ടുകൾ

2023ൽ ഇന്ത്യയിൽ ഏകദേശം 1.37 കോടി പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇത് ദിവസേന ശരാശരി 37,700 പാസ്‌പോർട്ടുകൾ എന്നതിന് തുല്യമാണ്. കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് അപേക്ഷകൾ ലഭിച്ചത്. ഈ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളവും മഹാരാഷ്ട്രയുമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ മാത്രം ഏകദേശം 11 ലക്ഷം പാസ്‌പോർട്ടുകൾ വിതരണം ചെയ്തു.Read More →

ഇൻഷുറൻസിൽ ഇനി വിപ്ളവകരമായ മാറ്റങ്ങൾ

എല്ലാം ഓൺലൈൻ ആകുന്നതോടെ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ് ഫോം വരുന്നു. ഇൻഷുറൻസ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. ‘ബീമാ സുഖം’ എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോമും ഇതിനായി റെഡിയാണ്. എന്താണ് ‘ബീമാ സുഖം’?പൂർണമായും ഓൺലൈനായി ഇൻഷുറൻസുകൾ വാങ്ങാനും പുതുക്കാനും പോർട്ട് ചെയ്യാനും നിക്ഷേപകരെ പ്രാപ്തരാക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമ സുഗം. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികൾ വിൽക്കാനും പുതുക്കാനും ഓൺലൈനായിRead More →

ദേശീയ പെൻഷൻ അക്കൗണ്ടിൽ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കി

ദില്ലി: ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി.ഇനി ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ ആണ് തീരുമാനം എടുത്തത്. ദേശീയ പെൻഷൻ സ്കീമിൻ്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ ഇനി ഇരട്ട പരിശോധനയ്ക്ക് ശേഷം മാത്രമേ സാധ്യമാകൂ, അതായത് രണ്ട് ഘട്ടത്തിലൂടെ പരിശോധന പൂർത്തിയാക്കണം.Read More →

ബാങ്കിങ് ഇടപാടിൽ നീതി നിഷേധമുണ്ടായാൽ ചോദ്യം ചെയ്യാം

കൊച്ചി: ബാങ്കിങ് സേവനങ്ങളിലൂടെ ഉപഭോക്താവിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നമോ നഷ്ടമോ ഉണ്ടായാല്‍ അതിനെതിരെ ഉപഭോക്തൃ ഫോറത്തെ സമീപിക്കാം. ബാങ്ക് സേവനങ്ങളും ഉപഭോക്തൃസംരക്ഷണ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യം പലര്‍ക്കും അറിയാത്തതിനാല്‍ തന്നെ പണം നഷ്ടപ്പെട്ടാലും മറ്റു ബാങ്കിങ് ഇടപാടിലെ പ്രശ്നങ്ങളിലും ഉപഭോക്താവ് സ്വയം നഷ്ടം സഹിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. കാശടക്കുകയും എടുക്കുകയും ചെയ്യുന്നതിലെ വീഴ്ചകളും പാകപ്പിഴകളും മാത്രമല്ല പ്രശ്നങ്ങൾ. നിയമം നൽകുന്ന സുരക്ഷയും കരുതലും അറിയാതെ പോകുന്നതാണ് നീതിനിഷേധം ചോദ്യംRead More →

ജപ്പാൻ റബർ അവധി വ്യാപാരത്തിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി. മുഖ്യ ഉൽപാദന രാജ്യങ്ങളിലെ ഷീറ്റ്‌ ക്ഷാമം അവസരമാക്കി ഫണ്ടുകളും നിക്ഷേപകരായതിനിടയിൽ ഊഹക്കച്ചവക്കാരും രംഗത്ത്‌ അണിനിരന്നു. ഇതോടെ റബർ കിലോ 303 യെൻവരെ കയറി, 2017 ന്‌ ശേഷം റബർ ആദ്യമായാണ്‌ 300 യെന്നിന്‌ മുകളിൽ ഇടംപിടിക്കുന്നത്‌. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ നാലാം ഗ്രേഡിന്‌ തുല്യമായ ഷീറ്റ്‌ വില 18,100 രൂപയിൽനിന്ന് 19,000Read More →