ഈടില്ലാത്ത കാർഷിക വായ്പ പരിധി രണ്ടുലക്ഷമാക്കി ഉ​യ​ർ​ത്തി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഈ​ടി​ല്ലാ​തെ ന​ൽ​കു​ന്ന കാ​ർ​ഷി​ക വാ​യ്പ പ​രി​ധി 1.6 ല​ക്ഷ​ത്തി​ൽ​നി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും. പ​ണ​പ്പെ​രു​പ്പ​വും കൃ​ഷി​ച്ചെ​ല​വ് ഉ​യ​ർ​ന്ന​തും കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​ണ് നീ​ക്കം. ഇത് 2025 ജനുവരി 1 മുതൽ നടപ്പിൽ വരും. 2019ൽ ​ഒ​രു ല​ക്ഷ​ത്തി​ൽ​നി​ന്ന് 1.6 ല​ക്ഷ​മാ​ക്കി പു​തു​ക്കി​യ പ​രി​ധി​യാ​ണ് ഇ​പ്പോ​ൾ ര​ണ്ടു​ല​ക്ഷ​മാ​ക്കി​യ​ത്. മാ​ർ​ഗ​നി​ർ​ദേ​ശം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നും പു​തി​യ വാ​യ്പ വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച്Read More →

സെബി മാനദണ്ഡം; നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: നാല് പൊതുമേഖല ബാങ്കുകളിലെ കുറഞ്ഞ ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് കേന്ദ്ര സർക്കാർ വക്താക്കളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ ഓഹരികൾ വിൽക്കാനാണ് നീക്കം. പൊതു ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഓഹരികൾ വിൽക്കുന്നതെന്ന്Read More →

‘ഒ​രു സം​സ്ഥാ​നം, ഒ​രു ഗ്രാ​മീ​ണ ബാ​ങ്ക്​’; 15 ബാ​ങ്കു​ക​ൾ ഇ​ല്ലാ​താ​കും

തൃ​ശൂ​ർ: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ (റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ -ആ​ർ.​ആ​ർ.​ബി) വീ​ണ്ടും സം​യോ​ജി​പ്പി​ക്കു​ന്നു. നി​ല​വി​ലെ 43 ബാ​ങ്കു​ക​ൾ 28 ആ​യി​ കു​റ​ക്കാ​നാ​ണി​ത്. സം​യോ​ജ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത്​ ഗ്രാ​മീ​ണ ബാ​ങ്കു​ക​ളു​ടെ സ്​​പോ​ൺ​സ​ർ ബാ​ങ്കു​ക​ളു​ടെ ചെ​യ​ർ​മാ​ൻ, എം.​ഡി, സി.​ഇ.​ഒ എ​ന്നി​വ​ർ​ക്ക്​ കേ​​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം അ​യ​ച്ചു. ഇ​തി​ൽ ഈ​മാ​സം 20ന​കം അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാ​നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ലെ ധ​ന​കാ​ര്യ സേ​വ​ന വി​ഭാ​ഗം റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ സു​ശീ​ൽ​കു​മാ​ർRead More →

ആർടിജിഎസിലും എൻഇഎഫ്ടിയിലും ഇനി പണം വാങ്ങുന്നയാളുടെ പേരും തെളിയും

മുംബൈ: പണം അയക്കുമ്പോൾ മറ്റൊരാൾക്ക് മാറി അയച്ചാലുള്ള നൂലാമാല ചില്ലറയല്ലെന്ന് അത്തരം അമളികൾ പറ്റിയവർക്ക് അറിയാം. യുപിഐ, ഐഎംപിഎസ് എന്നിവ വഴി പണം അയക്കുമ്പോൾ നിലവിൽ, പണം നേടുന്നയാളുടെ പേര് ഉൾപ്പെടെ കാണാനാകും. ഇത് തട്ടിപ്പും തെറ്റായ പണമയക്കലും തടയാൻ സഹായകവുമാണ്. ഇതേ സൗകര്യം റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റത്തിലും (RTGS) നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലും (NEFT) അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇടപാടുകാരിൽ നിന്ന് വൻതോതിൽ ആവശ്യംRead More →

ബാങ്കുകൾ വായ്പ, നിക്ഷേപ അനുപാതം മെച്ചപ്പെടുത്തണമെന്ന് ആർബിഐ ഗവർണർ

കൊച്ചി: വായ്പ, നിക്ഷേപ അനുപാതത്തിലെ വിടവ് കുറച്ച് വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾ നടപടികൾ സ്വീകരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ആവശ്യപ്പെട്ടു. ബാങ്കുകളുടെ നിക്ഷേപ സമാഹരണം മന്ദ ഗതിയിൽ നീങ്ങുന്നതിനാൽ ആശങ്കയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതലമുറ നേട്ടങ്ങളെ കുറിച്ച് ഏറെ ആഗ്രഹങ്ങൾ ഉള്ളവർ ആയതിനാൽ ഓഹരി ഉൾപ്പെടെയുള്ള വിപണികളിലേക്ക് ആകർഷിക്കപ്പെടുകയാണ്. നിക്ഷേപകരുടെ മനോഭാവത്തിൽ വരുന്ന മാറ്റങ്ങൾ കരുതലോടെ മനസിലാക്കാൻ ബാങ്കുകൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടപ്പു വർഷംRead More →