സ്റ്റോം എക്‌സ് പുറത്തിറക്കി ഇന്ത്യൻ ഓയിൽ

കൊച്ചി: റേസിംഗ് കാറുകൾക്ക് അനുയോജ്യമായ ഹൈ ഒക്ടേൻ റേസിംഗ് ഇന്ധനമായ സ്റ്റോം എക്‌സ് പുറത്തിറക്കി ഇന്ത്യൻ ഓയിൽ. മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ വച്ച് ഇന്ത്യൻ നാഷണൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെയായിരുന്നു പുതിയ ഇന്ധനം പുറത്തിറക്കിയത്. ഇന്ത്യൻ ഓയിലും മദ്രാസ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്ബും (എംഎംഎസ്‌സി) സ്റ്റോം എക്‌സ് കൈമാറ്റ കരാറിലും ഒപ്പു വെച്ചു. ഇന്ത്യൻ ഓയിൽ ഡയറക്ടർമാരായ വി.സതീഷ് കുമാറി(മാർക്കറ്റിംഗ്)ന്റെയും അലോക് ശർമ(ആർ ആൻഡ് ഡി)യുടെയും എംഎംഎസ്‌സി ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽRead More →

ആഡംബര വിപണിയിൽ തിളങ്ങാൻ ബിഎംഡബ്ല്യുവിന്റെ പുതിയ കാറുകൾ

കൊച്ചി: ജർമ്മനിയിലെ ആഡംബര കാർ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ പുതിയ മൂന്ന് കാർ ബ്രാൻഡുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. മിനി കൂപ്പർ എസ്, മിനി കൺട്രിമാൻ ഇലക്ട്രിക്, ലോംഗ്-വീൽബേസ് (LWB) വേരിയന്റിലുള്ള 5 സീരീസുമാണ് പുതുതായി അവതരിപ്പിക്കുന്നത്. മിനി കൂപ്പർ എസ് ഐ. സി. ഇ വേരിയന്റിൽ പുതിയ തലമുറ കൂപ്പർ S ഹാച്ച്ബാക്കാണ് കൂപ്പർ എസ് മിനിയുടെ ക്ലാസിക് ഡിസൈൻ ഘടകങ്ങൾ നിലനിർത്തി അവതരിപ്പിക്കുന്നത്. 204 bhp കരുത്തുംRead More →

വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റൽ വിപണിയായ ‘ഫ്‌ളീറ്റ് വേഴ്‌സ്’ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റൽ വിപണിയായ ‘ഫ്‌ളീറ്റ് വേഴ്‌സ്’ അവതരിപ്പിച്ചു. ഈ നൂതനവും സമഗ്രവുമായ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പുതിയ വാഹനങ്ങൾ കണ്ടെത്താനും, കോൺഫിഗറേഷൻ നിർണ്ണയിക്കാനും, വാങ്ങാനും, ഫിനാൻസിംഗ് നേടാനും സാധിക്കും. ഭാവിയിൽ, വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും അനുസൃതമായി കൂടുതൽ സേവനങ്ങളും സവിശേഷതകളും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താൻ ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു. അഞ്ച് പ്രധാന സവിശേഷതകളെRead More →

ഉയർന്ന മൈലേജിൽ വിപണിയിലേക്ക് 5 സിഎൻജി ബൈക്കുകളുമായി ബജാജ്

ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാണത്തില്‍ ആഗോളതലത്തില്‍ മുന്നിലുള്ള കമ്പനികളിലൊന്നാണ് ബജാജ്. ഇരുചക്ര വാഹന മേഖലയില്‍ നിര്‍ണായകമായ മാറ്റം കൊണ്ടുവരാനുള്ള പാതയിലാണ് ബജാജ്. സിഎന്‍ജി മോട്ടോര്‍ സൈക്കിളുകളുമായാണ് ബജാജിന്റെ പുതിയ വരവ്. സിഎന്‍ജി മോട്ടോര്‍സൈക്കിളുകളുടെ നിര്‍മാണത്തേയും വിലയേയും കുറിച്ചുള്ള സൂചനകള്‍ കമ്പനി നല്‍കി കഴിഞ്ഞു. ബജാജിന്റെ സിഎന്‍ജി മോട്ടോര്‍സൈക്കിളുകള്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിഎന്‍ജി മോട്ടോര്‍സൈക്കിളുകളെക്കുറിച്ചുള്ള വലിയ ലക്ഷ്യങ്ങളുടെ സൂചനകള്‍ ബജാജ് ഓട്ടോ എംഡി രാജീവ്Read More →

യാത്രാ വാഹനങ്ങളുടെ വില്പന റെക്കാഡ് ഉയരത്തിൽ

കൊച്ചി: ഇന്ത്യയിലെ വാഹനങ്ങളുടെ വില്പന കഴിഞ്ഞ മാസം റെക്കാഡ് ഉയരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജത്തെ വാഹന വില്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,45 കോടി യൂണിറ്റുകളായെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. മുൻവർഷത്തേക്കാൾ 10.5 ശതമാനം വർദ്ധനയാണ് വില്പനയിൽ ദൃശ്യമായത്. മുചക്ര വാഹനങ്ങളുടെ വില്പനയിലാണ് ഏറ്റവും വലിയ ഉണർവുണ്ടായത്. മുൻവർഷത്തേക്കാൾ 49 ശതമാനം അധികം മുചക്ര വാഹനങ്ങളാണ് 2023ൽ കമ്പനികൾ വിറ്റഴിച്ചത്. വൈദ്യുതി,Read More →