ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രൊജക്റ്റുമായി മെറ്റ. ‘പ്രൊജക്ട് വാട്ടർവർത്ത്’ എന്നാണ് ഈ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയുടെ പേര്. 50,000 കിലോമീറ്റർ നീളമുള്ള ഈ കേബിൾ ശൃംഖല ഭൂമിയുടെ ചുറ്റളവിനേക്കാൾ വലുതാണ്. ഈ പദ്ധതി ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം. 2039-ഓടെ ‘പ്രൊജക്ട് വാട്ടർവർത്ത്’ പൂർത്തിയാക്കാനാണ് മെറ്റയുടെ ആലോചന.Read More →

കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജിയുമായി ബിഎസ്എന്‍എല്‍

കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജി ടെക്നോളജി ഇന്‍സ്റ്റാള്‍ ചെയ്തതായി ബിഎസ്എന്‍എല്‍. ഈ പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇനി മികച്ച വേഗതയില്‍ ഡാറ്റ സേവനങ്ങള്‍ ആസ്വദിക്കാം. ഇതോടൊപ്പം 4ജി വിന്യാസം പൂര്‍ത്തിയാക്കാന്‍ 6,000 കോടി രൂപ ബിഎസ്എന്‍എല്ലിന് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിലെ 4ജി വിന്യാസത്തില്‍ ഒരു പുതിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ബിഎസ്എന്‍എല്‍. രാജ്യവ്യാപകമായി നടക്കുന്ന 4ജി വ്യാപനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 5000 തദ്ദേശീയ 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍Read More →

നിങ്ങൾ ശ്രദ്ധിക്കേണ്ട 5 പ്രധാന യുപിഐ തട്ടിപ്പുകൾ ഇവയാണ്

ഡിജിറ്റലൈസേഷൻ വർദ്ധിച്ചതോടെ, യുപിഐ ഇടപാടുകളും വർദ്ധിച്ചുവരികയാണ്. നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2025 ജനുവരിയിൽ, യുപിഐ ഒരു മാസത്തിനുള്ളിൽ 23.48 ലക്ഷം കോടി രൂപയുടെ 16.99 ബില്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്തു. എന്നിരുന്നാലും, ഇത് UPI-യുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലെ വർദ്ധനവിന് കാരണമായി. 2023-24 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകൾ ഏകദേശം 300% വർദ്ധിച്ച് 36,075 കേസുകളിലെത്തി, അതേസമയം 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യRead More →

BSNL നെറ്റ്‌വര്‍ക്കില്‍ പരാതിപ്രളയം

വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… ഇത്തരം പരാതികള്‍ ബി.എസ്.എൻ.എല്‍. വരിക്കാർ പറയാൻ തുടങ്ങിയിട്ട് നാലഞ്ച് മാസമായി. 4ജി ടവറുകള്‍ സ്ഥാപിക്കുന്നതിനാലുള്ള പ്രശ്നങ്ങളാണെന്ന് കമ്ബനി പറയുന്നുണ്ടെങ്കിലും, ഇതിന് ഒരു അറുതി ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. കോള്‍ വിളിക്കുമ്ബോഴുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നാണ് ബി.എസ്.എൻ.എലിന്റെ കസ്റ്റമർ കെയറിലെ ടോള്‍ഫ്രീ നമ്ബരിലേക്ക് വരുന്ന ഭൂരിപക്ഷം പരാതികളും വ്യക്തമാക്കുന്നത്. പ്രധാന പ്രശ്നങ്ങള്‍ ആദ്യവിളിയില്‍ പലപ്പോഴും കിട്ടുന്നില്ല. ഡയല്‍ചെയ്ത് കണക്ടായാല്‍ ആരെങ്കിലും ഒരാള്‍ പറയുന്നതുമാത്രം കേള്‍ക്കാം.Read More →

മാനേജീരിയല്‍ സ്റ്റാഫിന്റെ 10% വെട്ടിച്ചുരുക്കി ഗൂഗിള്‍

വാഷിങ്ടണ്‍: നിര്‍മിതബുദ്ധി മേഖലയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ 10 ശതമാനം മാനേജീരിയല്‍ ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനിച്ച് ടെക് കമ്പനിയായ ഗൂഗിള്‍. ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ ഘട്ടങ്ങളിലായി ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 12000ത്തിലേറെ പേരെ ഒഴിവാക്കി.Read More →