യുഎസിലേക്കുള്ള സ്മാര്‍ട്ട്ഫോണ്‍ വിതരണത്തില്‍ ഇന്ത്യ ഒന്നാമത്, ഇലക്ട്രോണിക്സ് നിര്‍മ്മാണം 12 ലക്ഷം കോടി രൂപയിലെത്തി: അശ്വനി വൈഷ്ണവ്

ബെംഗളൂരു: അമേരിക്കയിലേക്ക് സ്മാര്‍ട്ട്ഫോണുകള്‍ വിതരണം ചെയ്യുന്ന മുന്‍നിര രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുമെട്രോ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇലക്ട്രോണിക്സ് നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച എടുത്തുപറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് ഉത്പാദനം 12 ലക്ഷം കോടി രൂപയിലെത്തിയതായും അറിയിച്ചു. 11 വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ആറ് മടങ്ങ് വര്‍ധനയാണിത്. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണെന്നും 2014 ല്‍Read More →

ഫെയ്‌സ്ബുക്കിലും മെസഞ്ചറിലും പാസ്‌കീ സംവിധാനം അവതരിപ്പിച്ചു

ഫെയ്സ്ബുക്ക്, മെസഞ്ചർ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്കീ സംവിധാനം അവതരിപ്പിച്ച്‌ മെറ്റ. വരും മാസങ്ങളില്‍ അവതരിപ്പിക്കുന്ന സുരക്ഷാ അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചർ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചു. എന്താണ് പാസ് കീ, അതിന്റെ ഉപയോഗം എന്ത്? പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിൻ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷൻ സംവിധാനമാണ് പാസ് കീ. ഫിംഗർപ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷൻ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ചാണ് ഇതില്‍ ഉപഭോക്താവിനെ സ്ഥിരീകരിക്കുക. ലോഗിൻ വിവരങ്ങളും മറ്റുംRead More →

സ്വന്തം പേരിൽ സ്മാർട്ഫോൺ വിപണിയിലിറക്കി ട്രംപ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ദ് ട്രംപ് ഓർഗനൈസേഷൻ മൊബൈൽഫോണും റീചാർജ് പ്ലാനും അവതരിപ്പിച്ച് ‘ടെലികോം’, മൊബൈൽ സേവനത്തിലേക്കും കടക്കുന്നു. 499 ഡോളർ (നിലവിലെ വിനിമയനിരക്കു പ്രകാരം ഏകദേശം 43,000 രൂപ) വിലയുള്ള ‘ടി1’ സ്മാർട്ഫോണാണ് ‘ട്രംപ് മൊബൈൽ’ ബ്രാൻഡിൽ വിപണിയിലിറക്കുന്നത്. സെപ്റ്റംബറിലാണ് ഫോൺ വിൽപനയ്ക്ക് എത്തുകയെങ്കിലും 100 ഡോളർ (8,600 രൂപ) നൽകി ഇപ്പോൾ ബുക്ക് ചെയ്യാമെന്ന് ട്രംപ് ഓർഗനൈസേഷൻ വ്യക്തമാക്കി. അതേസമയം, ഫോൺ ബുക്ക് ചെയ്യാൻRead More →

ഇനി സിം കാര്‍ഡ് പ്രീപെയ്‌ഡിലേക്കും പോസ്റ്റ്‌പെയ്‌ഡിലേക്കും എളുപ്പം മാറ്റാം

ഇനി എളുപ്പത്തിൽ നിങ്ങളുടെ മൊബൈൽ കണക്ഷൻ സിം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡിൽ നിന്നും പ്രീപെയ്‌ഡിലേക്കോ മാറ്റാം. രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ വരിക്കാരുടെ സിം കാർഡുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമം ഇപ്പോൾ മാറിയിരിക്കുന്നു. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ കണക്ഷനുകൾക്കിടയിൽ മാറുന്ന പ്രക്രിയ ഒടിപി അടിസ്ഥാനമാക്കിയാണ് ടെലികോം വകുപ്പ് (DOT) ലളിതമാക്കിയത്. 30 ദിവസത്തിന് ശേഷം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡില്‍ നിന്നും പ്രീപെയ്‌ഡിലേക്കോ മാറാൻ കഴിയും. മുമ്പ് ഒരാൾക്ക്Read More →

ഗൂഗിൾ ക്ലൗഡുമായി സഹകരിക്കാന്‍ ഓപ്പൺഎഐ

കാലിഫോര്‍ണിയ: ചാറ്റ്‍ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐ ഗൂഗിൾ ക്ലൗഡുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. 2025 മെയ് മാസത്തിൽ ഇതുസംബന്ധിച്ച് ഇരു കമ്പനികളും കരാർ ഒപ്പിട്ടു എന്നാണ് റിപ്പോർട്ടുകൾ. ഗിബ്ലി സ്റ്റൈൽ ഇമേജ് ജനറേഷൻ പോലുള്ള ഗ്രാഫിക്സ്-ഹെവി ഫീച്ചറുകൾ ആരംഭിച്ചതിന് ശേഷം ഓപ്പൺഎഐയുടെ ജനപ്രീതി കുതിച്ചുയർന്നിരുന്നു. ഇത് സെർവറുകൾ ഉൾപ്പെടെയുള്ള കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങളെ ബുദ്ധിമുട്ടിച്ചു തുടങ്ങി. ഇതോടെയാണ് ഗൂഗിൾ ക്ലൗഡുമായി സഹകരിക്കാന്‍ ഓപ്പണ്‍എഐ തയ്യാറായത്. ചാറ്റ്‍ജിപിടിയുടെ ഇമേജ് ജനറേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ളRead More →