Category: SUCCESS TRACK

November 15, 2023 0

പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി: അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ് കെ.പി

By BizNews

കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ…

November 14, 2023 0

ഡാബർ ഇന്ത്യക്ക് ഗ്രാമീണ വിപണികളിൽ വർദ്ധനവ്

By BizNews

ഡൽഹി: ഗാർഹിക എഫ്എംസിജി കമ്പനിയായ ഡാബർ ഇന്ത്യ ഗ്രാമീണ വിപണികളിൽ വർദ്ധനവ് രേഖപ്പെടുത്തി. അടുത്ത 3-4 പാദങ്ങളിൽ ഈ വിപണികളിൽ നിന്ന് നഗര വിപണിക്ക് തുല്യമായ വളർച്ച…

November 13, 2023 0

ഹൃദയത്തെ സ്പര്‍ശിക്കുന്ന സന്ദേശവുമായി ഫെഡറല്‍ ബാങ്കിന്റെ ദീപാവലി പരസ്യചിത്രം

By BizNews

കൊച്ചി:  ആഘോഷം ഗംഭീരമാക്കാനുള്ള നിഷ്‌കളങ്ക വാഗ്ദാനങ്ങളിലൂടെ കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തേണ്ടതിന്റെ പ്രധാന്യം വിളിച്ചോതുന്ന  ഫെഡറല്‍ ബാങ്കിന്റെ പുതിയ ദീപാവലി പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു. ആഘോഷ വേളകളില്‍ മുത്തച്ഛനില്‍ നിന്നോ മുത്തശ്ശിയില്‍ നിന്നോ കൈനീട്ടമായി ലഭിക്കുന്ന പണം സുരക്ഷിതമായി മാറ്റിവച്ചാല്‍ അടുത്ത തവണ ദീപാവലി ആഘോഷം ഗംഭീരമാക്കാമെന്നാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഇശാന് അവന്റെ അമ്മ നല്‍കുന്ന സന്ദേശം. ഇങ്ങനെ ലഭിക്കുന്ന പണം എവിടെ നിന്നാണ് വരുന്നതെന്നും അത് ഭാവിയിലേക്കായി മാറ്റിവയ്‌ക്കേണ്ടതിന്റെ പ്രധാന്യവും അമ്മ അവനെ ഓര്‍മ്മിപ്പിക്കുന്നു. ഫെഡറല്‍ ബാങ്ക് ആപ്പില്‍ ഓണ്‍ലൈനായി ഒരു റിക്കറിങ് നിക്ഷേപത്തിന് തുടക്കം കുറിച്ചു കൊണ്ട് സമ്പാദ്യത്തിനൊരു പ്രായോഗിക പാഠം കൂടി അമ്മ ഇശാന് പകര്‍ന്നു നല്‍കുന്നതാണ് ചിത്രം. സാമ്പത്തിക ശാക്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി കുട്ടിക്കാലം മുതല്‍ തന്നെ സമ്പാദ്യം  തുടങ്ങേണ്ടതിന്റെ പ്രാധാന്യം ഹൃദയസ്പര്‍ശിയായ ഈ ചിത്രം ഊന്നിപ്പറയുന്നു. ഫെഡറല്‍ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍, റിക്കറിങ്, സ്ഥിര നിക്ഷേപങ്ങള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയെല്ലാം സമ്പാദ്യശീലം വളര്‍ത്താനുള്ള മികച്ച മാര്‍ഗങ്ങളാണ്. ”ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള  ജനതയെ പ്രതിനിധാനം ചെയ്യുന്ന, എല്ലാ പ്രായക്കാരുമുള്‍പ്പെടുന്ന,  ടെക്നോളജി ഉപയോഗിക്കാന്‍ മടികാണിക്കാത്ത പുരോഗമോന്മുഖരായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ‘സമ്പാദ്യശീലം ചെറുപ്പം മുതല്‍ തന്നെ‘ എന്നതാണ് ചിത്രത്തിന്റെ സന്ദേശം.  ബാങ്കിന്റെ ‘റിഷ്താ ആപ് സേ ഹേ, സിര്‍ഫ് ആപ്പ് സേ നഹി‘ എന്ന ക്യാംപയിന്റെ തുടര്‍ച്ചയാണ്. ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ്  സംവിധാനങ്ങളും സൗകര്യങ്ങളും ജീവിതം മെച്ചപ്പെടുത്താനും ആഗ്രഹസഫലീകരണം എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്,” ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം.വി.എസ് മൂര്‍ത്തി പറഞ്ഞു.

November 11, 2023 0

നാസയുടെ സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമായ ‘നാസ പ്ലസ്’ സേവനമാരംഭിച്ചു

By BizNews

നാസ പ്ലസ് (NASA+) എന്ന പേരില് പുതിയ സ്ട്രീമിങ് സേവനം ആരംഭിച്ച് നാസ. നാസയുടെ ഉള്ളടക്കങ്ങള് സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം പൂര്ണമായും സൗജന്യമാണ്. പരസ്യങ്ങളും ഉണ്ടാവില്ല.…

November 8, 2023 0

ഇന്ത്യൻ കല- കരകൗശല മേഖലയ്ക്ക് ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ സ്വദേശ് സ്റ്റോർ

By BizNews

മുംബൈ: ഇന്ത്യൻ കല- കരകൗശല മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി  തെലങ്കാനയിലെ…