സ്വർണവില പവന് 240 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപകൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രിൽമാസംമാത്രം സ്വർണവിലയിൽ 1,880 രൂപയുടെ വർധനവാണുണ്ടായത്.  ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,763.46 ഡോളർ നിലവാരത്തിലാണ്.  രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം നേരിയ ഇടിവുണ്ടായി.Read More →

സെന്‍ഡ് മണി അബ്രോഡ് അവതരിപ്പിച്ച്  ആക്‌സിസ് ബാങ്ക്

കൊച്ചി: ആക്‌സിസ് ബാങ്ക്, വിദേശത്തേയ്ക്കു പണം അയയ്ക്കുന്നതിനുള്ള സവിശേഷ സംവിധാനം ആക്‌സിസ് മൊബൈല്‍ ആപ്പില്‍  അവതരിപ്പിച്ചു. ചെറിയ രണ്ടു ഘട്ട പ്രക്രിയയിലൂടെ ഇടപാടുകാര്‍ക്ക്  100 വ്യത്യസ്ത കറന്‍സികളില്‍ 24 മണിക്കൂറും  വിദേശത്തേക്ക് പണം അയയ്ക്കാനുള്ള സംവിധാനമാണ് ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഒറ്റ ഇടപാടില്‍ വിദേശത്തേയ്ക്കു 25000 ഡോളര്‍വരെ അയക്കാം. ഇതിനായി ഇനി ശാഖകള്‍ സന്ദര്‍ശിക്കേണ്ടതില്ല.വിദ്യാഭ്യാസ ഫീസ് അടയ്ക്കല്‍, കുടുംബ പരിപാലനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പണം അയയ്ക്കാം. ഇതിനായി പ്രത്യേകRead More →

കല്യാണ്‍ ജ്വല്ലേഴ്സിന് 60% വരുമാന വളര്‍ച്ച

കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഉപഭോക്തൃ ആവശ്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 60 ശതമാനം വര്‍ധിച്ചതായും കല്യാണ്‍ ജ്വല്ലേഴ്സ് അറിയിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിലെ ആദ്യ രണ്ട് മാസങ്ങളിലെ വരുമാന വളര്‍ച്ച ഏകദേശം 35 ശതമാനമായിരുന്നു. അതേസമയം, മാര്‍ച്ചില്‍ വളര്‍ച്ച ഗണ്യമായി ഉയര്‍ന്നു. കോവിഡ് 19 മൂലം 2020 മാര്‍ച്ചില്‍ വില്‍പ്പന നഷ്ടം നേരിട്ടിരുന്നു. ഇതുമായുള്ള താരതമ്യമായതിനാലാണ് 2021 മാര്‍ച്ചില്‍ വളര്‍ച്ച കൂടുതലായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.Read More →

കോവിഡ് വ്യാപന ഭീതി: ഓഹരി വിപണികളിൽ കനത്ത തകർച്ച

രാജ്യത്തു കോവിഡ് വ്യാപന ഭീതിയിൽ കനത്ത തകർച്ച നേരിട്ട് ഓഹരി വിപണികൾ. സെൻസെക്സ് 1200 പോയിന്റും നിഫ്റ്റി 300 പോയിന്റും താഴ്ന്നു. ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്തതാണു വിപണികൾക്കു തിരിച്ചടിയായത്.  രാജ്യത്തിന്റെ പലയിടത്തും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതു വ്യാപാര ഇടപാടുകളെ  ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ബാങ്കിങ് ഓഹരികളിലാണു കൂടുതൽ ഇടിവ് ഉണ്ടായത്Read More →