വിറ്റത് 100 ടൺ വെള്ളി; ഒരാഴ്ചക്കിടെ സമ്പന്നരായത് ആയിരങ്ങൾ

മുംബൈ: പാവപ്പെട്ടവന്റെ സ്വർണമായ വെള്ളി വിറ്റ് സമ്പന്നരായി ആയിരക്കണക്കിന് ഇന്ത്യക്കാർ. കഴിഞ്ഞ ഒരാഴ്ചക്കിടെ ആഭ്യന്തര വിപണിയിൽ ഏകദേശം 100 ടൺ പഴയ വെള്ളി വിറ്റതായാണ് കണക്ക്. ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേസ് അസോസിയേഷനാണ് (ഐ.ബി.ജെ.എ) ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ബുധനാഴ്ച വെള്ളി വില സർവകാല റെക്കോഡിലേക്ക് ഉയർന്നതോടെയാണ് പലരും പഴയ വെള്ളി വിറ്റ് വൻ തുക കീശയിലാക്കിയത്. ഒരു കിലോഗ്രാം വെള്ളിക്ക് 1,78,684 രൂപയായി ഉയർന്നിരുന്നു. സാധാരണ ഒരുRead More →

വില കുതിച്ചു കയറുമ്പോഴും സ്വർണം വാങ്ങിക്കൂട്ടി സെൻട്രൽ ബാങ്കുകൾ; ഒക്ടോബറിൽ വാങ്ങിയത് 53 ടൺ സ്വർണം

ചെന്നൈ: മമ്പില്ലാത്തവിധം സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറുമ്പോഴും സ്വർണം വാങ്ങികൂട്ടി സെൻട്രൽ ബാങ്കുകൾ. ഒക്ടോബർ 17ന് സ്വർണം ഒരു ഔൺസിന് 4,381.58 ഡോളറായിരുന്നു വില. എന്നാൽ ഒക്ടോബറിൽ സെൻട്രൽ ബാങ്കുകൾ വാങ്ങിക്കുട്ടിയത് 53 ടൺ സ്വർണം. മുമ്പത്തെ മാസത്തെക്കാൾ 36 ശതമാനം കൂടുതലായിരുന്നു ഇത്. ഈ വർഷം മുഴുവൻ ബാങ്കുകൾ ഇങ്ങനെ മടിയില്ലാതെ സ്വർണം വാങ്ങിക്കൂട്ടി. നാഷണൽ ബാങ്ക് ഓഫ് പോളണ്ടിന് കീഴിലുള്ള കുറച്ച് ബാങ്കുകൾ മാത്രമാണ് ഇങ്ങനെ വൻതോതിൽRead More →

ഇരട്ടിത്തീരുവ ഉണ്ടായിട്ടും യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന

ന്യൂഡൽഹി: ഇരട്ടിത്തീരുവ തുടരുന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന. സെപ്റ്റംബറിൽ 546 കോടി ഡോളറിന്റെ ചരക്കാണ് കയറ്റിയയച്ചതെങ്കിൽ ഒക്ടോബറിൽ ഇത് 630 കോടി ഡോളറായി ഉയർന്നു. ഏകദേശം 15 ശതമാനത്തിന്റെ വർധന. സെപ്റ്റംബറിനെ അപേക്ഷിച്ച് വർധനയുണ്ടെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 8.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. സ്മാർട്ഫോണുകൾ, ഫാർമ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലെ കുതിപ്പാകാം ഒക്ടോബറിലെ മെച്ചപ്പെട്ട കണക്കിൽ പ്രതിഫലിച്ചതെന്നാണ് സൂചന. അധികRead More →

രാജ്യത്തെ പെയിന്റ് വിപണി കുതിക്കുന്നു

കൊച്ചി: വ്യാവസായിക, ഡെക്കറേറ്റീവ് മേഖലയിലെ മികച്ച വില്‍പ്പനയുടെ കരുത്തില്‍ രാജ്യത്തെ പെയിന്റ് വിപണി കുതിക്കുന്നു. ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്‌സിന്റെ അറ്റാദായം മുൻവർഷം ഇതേകാലയളവിനേക്കാള്‍ 43 ശതമാനം ഉയർന്ന് 993.59 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം മുൻവർഷത്തേക്കാള്‍ 6.4 ശതമാനം വർദ്ധനയോടെ 8,513.70 കോടി രൂപയായി. അതേസമയം കാലം തെറ്റി പെയ്ത മഴ മൂലം ഏപ്രില്‍ മുതല്‍Read More →

അസംസ്കൃത എണ്ണയല്ല, ഇന്ത്യയിലേക്ക് ഒഴുകുന്നത് മറ്റൊരു റഷ്യൻ ഉത്പന്നം

മുംബൈ: റഷ്യയുടെ അസംസ്കൃത എണ്ണ ഏറ്റവും ഇറക്കുമതി ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. എന്നാൽ, റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ റഷ്യൻ കമ്പനികൾക്ക് മേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതോടെ ഇറക്കുമതി കുറക്കാനുള്ള നീക്കത്തിലാണ് രാജ്യത്തെ എണ്ണ കമ്പനികൾ. അതേസമയം, ഉപരോധം ബാധിക്കാത്ത റഷ്യയുടെ മറ്റൊരു ഉത്പന്നം ഇന്ത്യക്കാർ വാങ്ങിക്കൂട്ടുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. റഷ്യൻ സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയാണ് രാജ്യത്ത് കുതിച്ചുയരുന്നത്. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം ഇറക്കുമതിയിൽ 12Read More →