നിഫ്റ്റി റെക്കോഡ് ഉയരത്തിൽ, സെൻസെക്സിനും നേട്ടം; തുണച്ചത് ജി.ഡി.പിയും എക്സിറ്റ് പോളും
മുംബൈ: ഡിസംബറിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. നിഫ്റ്റി റെക്കോഡ് ഉയരത്തിലേക്ക് എത്തി. പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക വളർച്ച സമ്പദ്‍വ്യവസ്ഥക്കുണ്ടാവുമെന്ന് പ്രവചനങ്ങൾ വിപണിക്ക് കരുത്താകുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേ ഫലങ്ങളും പുറത്ത് വന്നത് ഇന്ത്യൻ വിപണിക്ക് കരുത്തായി. രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇത് വിപണിക്ക് ഗുണകരമാവുകയായിരുന്നു. 271 പോയിന്റ് നേട്ടത്തോടെ 67,260 പോയിന്റിലാണ് സെൻസെക്സ് വ്യാപാരംRead More →




