ചൈനക്ക് 145 ശതമാനം തീരുവ; ലോകം സാമ്പത്തികമാന്ദ്യ ഭീതിയിൽ, തകർന്ന് യു.എസ് ഏഷ്യൻ വിപണികൾ

വാഷിങ്ടൺ: ചൈനക്കുമേൽ ചുമത്തുന്ന അധിക തീരുവയിൽ യു.എസ് വീണ്ടും വർധന വരുത്തിയതോടെ ലോകം സാമ്പത്തികമാന്ദ്യത്തിന്റെ ഭീതിയിൽ. കഴിഞ്ഞ ദിവസം അധിക തീരുവ ഏർപ്പെടുത്തിയതോടെ ചൈനയിൽ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വസ്തുക്കളുടേയും നികുതി 145 ശതമാനമായി ഉയർന്നു. ബുധനാഴ്ച ചൈനക്കുമേൽ യു.എസ് 125 ശതമാനം നികുതി ചുമത്തിയിരുന്നു. പിന്നീട് വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു. നേരത്തെ ചുമത്തിയ 20 ശതമാനത്തിന് പുറമേയാണ് 125 ശതമാനം നികുതി ചുമത്തിയതെന്ന്Read More →

വോ​ഡഫോൺ ഐഡിയയിലെ ഓഹരി പങ്കാളിത്തം കൂട്ടി കേന്ദ്രസർക്കാർ; കമ്പനിയുടെ ഓഹരിവില 10 ശതമാനം ഉയർന്നു

ന്യൂഡൽഹി: വോഡഫോൺ ഐഡിയയിലെ ഓഹരി പങ്കാളിത്തം കൂട്ടി കേന്ദ്രസർക്കാർ. 22.6 ശതമാനത്തിൽ 48.99 ശതമാനമാക്കിയാണ് ഓഹരി പങ്കാളിത്തം ഉയർത്തുക. എന്നാൽ, കമ്പനിയുടെ നിയന്ത്രണം പ്രൊമോട്ടർമാരുടെ കൈവശം തന്നെയായിരിക്കും. സർക്കാറിന് നൽകാനുള്ള 36,950 കോടി രൂപ ഓഹരിയാക്കാനുള്ള നിർദേശം വാർത്താവിനിമയ മന്ത്രാലയം വോഡഫോൺ ഐഡിയക്ക് നൽകി. 10 രൂപ മുഖവിലക്കാണ് ഓഹരികൾ വാങ്ങുക. സെബി ഉൾപ്പടെയുള്ള ഏജൻസികളുടെ അനുമതി വാങ്ങി എത്രയും ​പെട്ടെന്ന് ഇടപാട് പൂർത്തിയാക്കുമെന്നാണ് കേന്ദ്രവാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഓഹരിRead More →

രൂ​പ ശ​ക്തി പ്രാ​പി​ക്കു​ന്നു; വി​നി​മ​യ നി​ര​ക്ക് താ​ഴേ​ക്ക്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി പ്രാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് താ​ഴേ​ക്ക്. ഒ​രു റി​യാ​ലി​ന് 222.85 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​ല 86.20 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ വി​ല​യാ​ണി​ത്. ഈ ​വ​ർ​ഷാ​ദ്യം മു​ത​ൽ റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 227 വ​രെRead More →

ആത്മവിശ്വാസം തിരിച്ചുപിടിച്ച് വിപണി

അഞ്ച് മാസത്തെ തകർച്ചക്കുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചുവരവിന്റെ സൂചന. കഴിഞ്ഞയാഴ്ച എല്ലാ ദിവസവും വിപണി ലാഭത്തിലാണ് ഇടപാട് അവസാനിപ്പിച്ചത്. നിഫ്റ്റി ഒരാഴ്ചകൊണ്ട് 4.2 ശതമാനം മുന്നേറി. നാലുവർഷത്തിനിടയിൽ ആദ്യമായാണ് ഒരാഴ്ചയിൽ ഇത്രയേറെ നേട്ടമുണ്ടാകുന്നത്. മിഡ് കാപ് സൂചിക ഒരാഴ്ചക്കിടെ എട്ട് ശതമാനം മുന്നേറി. അഞ്ച് മാസമായി തുടരുന്ന ഇടിവ് തകർത്ത നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്ന മുന്നേറ്റമാണിത്. 22,000 എന്ന തലത്തിൽനിന്ന് നിഫ്റ്റി പലവട്ടം തിരിച്ചുകയറി. അടുത്ത ദിവസങ്ങളിൽ വീണ്ടുംRead More →

സെന്‍സെക്‌സ് 2025 ഡിസംബറോടെ 105000 കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഈ വര്‍ഷം ഡിസംബറോടെ ബിഎസ്‌ഇ സെന്‍സെക്‌സ് 105000 പോയിന്റില്‍ എത്തുമെന്ന് അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളുടെയും വിവിധ രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി ഇടിവ് നേരിടുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നിലവിലെ സ്ഥാനത്തുനിന്ന് 41 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ഇന്ത്യന്‍ വിപണികള്‍ക്കുള്ള റിസ്‌ക്-റിവാര്‍ഡ് അനുകൂലമായി മാറുകയാണെന്നും 2025Read More →