ഇനി ന്യൂ ജെൻ പാൻ കാർഡ്; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേ​ന്ദ്രസർക്കാർ പദ്ധതിയായ ‘പാൻ 2.0’ പ്രാബല്യത്തിൽ. സൗജന്യമായി ന്യൂ ജെൻ പാൻ കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യാം ആദായനികുതി വകുപ്പ് നൽകുന്ന പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പുതിയ ഫീച്ചറുകളോടെ അപ്ഗ്രേഡ് ചെയ്യാൻ ​കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ‘പാൻ 2.0’ എന്ന പേരിലുള്ള പുതിയ കാർഡ് ബിസിനസ് സംരംഭങ്ങൾക്കുള്ള ‘പൊതു തിരിച്ചറിയൽ കാർഡ്’ എന്ന സങ്കൽപത്തിലാണ് പുറത്തിറങ്ങുക. ഉപയോക്താക്കൾക്ക്Read More →

സെബി മാനദണ്ഡം; നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: നാല് പൊതുമേഖല ബാങ്കുകളിലെ കുറഞ്ഞ ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് കേന്ദ്ര സർക്കാർ വക്താക്കളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ ഓഹരികൾ വിൽക്കാനാണ് നീക്കം. പൊതു ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഓഹരികൾ വിൽക്കുന്നതെന്ന്Read More →

‘ഒ​രു സം​സ്ഥാ​നം, ഒ​രു ഗ്രാ​മീ​ണ ബാ​ങ്ക്​’; 15 ബാ​ങ്കു​ക​ൾ ഇ​ല്ലാ​താ​കും

തൃ​ശൂ​ർ: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ (റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ -ആ​ർ.​ആ​ർ.​ബി) വീ​ണ്ടും സം​യോ​ജി​പ്പി​ക്കു​ന്നു. നി​ല​വി​ലെ 43 ബാ​ങ്കു​ക​ൾ 28 ആ​യി​ കു​റ​ക്കാ​നാ​ണി​ത്. സം​യോ​ജ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത്​ ഗ്രാ​മീ​ണ ബാ​ങ്കു​ക​ളു​ടെ സ്​​പോ​ൺ​സ​ർ ബാ​ങ്കു​ക​ളു​ടെ ചെ​യ​ർ​മാ​ൻ, എം.​ഡി, സി.​ഇ.​ഒ എ​ന്നി​വ​ർ​ക്ക്​ കേ​​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം അ​യ​ച്ചു. ഇ​തി​ൽ ഈ​മാ​സം 20ന​കം അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാ​നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ലെ ധ​ന​കാ​ര്യ സേ​വ​ന വി​ഭാ​ഗം റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ സു​ശീ​ൽ​കു​മാ​ർRead More →

യെസ് ബാങ്കിന് അറ്റാദായത്തിൽ മികച്ച വളർച്ച

മുംബൈ: ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷത്തിന്റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ മികച്ച അറ്റാദായ വളർച്ചയുമായി യെസ് ബാങ്ക്. സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 145.6 ശ​​​ത​​​മാ​​​നം വർധനയോടെ ബാങ്ക്  553 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം 21.7 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 975 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം 14.3 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 2,200 കോ​​​ടി രൂ​​​പ​​​യാ​​​യി. ബാങ്കിൻെറ പ​​​ലി​​​ശ ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 16.3 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വു​​​ണ്ട്.Read More →

ആക്സിസ് ബാങ്കിന്‍റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധനവ്

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക് 6918 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. പത്തു ശതമാനം വര്‍ധനവോടെ 9601 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം ഒന്‍പതു ശതമാനം വര്‍ധിച്ച് 13,483 കോടി രൂപയിലെത്തി. ബാങ്കിന്‍റെ മൂലധന പര്യാപ്തതാ നിരക്ക് 16.61 ശതമാനമാണ്. കഴിഞ്ഞ 11 ത്രൈമാസങ്ങളില്‍ ഏറ്റവുംRead More →