ഒലയുടെ പ്രതിസന്ധി തീരുന്നില്ല; ബംഗളൂരുവിലെ ഓഫിസുകൾ പൂട്ടി

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ഒല ഓഫിസ് സ്ഥലം ഗണ്യമായി വെട്ടിക്കുറച്ചു. 1.70 ലക്ഷം ചതുരശ്രയടി ഓഫിസ് സ്ഥലമാണ് ഒഴിവാക്കിയത്. ഇലക്ട്രിക് സ്കൂട്ടർ വിൽപന കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ചെലവ് കുറക്കാനുള്ള നീക്കം. ബംഗളൂരു കോറമംഗലയിലെ പ്രസ്റ്റീജ്-ആർഎംഇസഡ് സ്റ്റാർടെക്കിൽ കമ്പനിക്കുണ്ടായിരുന്നു 112,000 ചതുരശ്ര അടിയിലധികം സ്ഥലമാണ് പ്രധാനമായും ഒഴിവാക്കിയത്. ടവർ ബിയിലെ ഏഴ്, എട്ട് നിലകളിലുണ്ടായിരുന്ന ഓഫിസ് അടച്ചുപൂട്ടുകയായിരുന്നു. ഈRead More →

ഇലക്ട്രിക് വാഹനം വാങ്ങുന്നവരിൽ കേരളം പറക്കുന്നു; രാജ്യത്ത് രണ്ടാമത്

മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) സ്വന്തമാക്കുന്നവരിൽ മലയാളികൾ ഏറെ മുന്നിൽ. കേരളത്തിൽ വിൽക്കുന്ന വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം കുതിച്ചുയരുന്നെന്നാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം മറ്റു പത്ത് സംസ്ഥാനങ്ങളെക്കാൾ വളരെ കുടുതലാണ് കേരളത്തിൽ. പട്ടികയിൽ ഡൽഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്. 8,78,591 വാഹനങ്ങളാണ് കഴിഞ്ഞ വർഷം കേരളത്തിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 106111 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. അതായത് ഇ.വികളുടെRead More →

ഇ.വികൾ പെരുവഴിയിലാകില്ല; ഹൈവേകളിൽ ‘രക്ഷാകേന്ദ്രങ്ങൾ’ ഉടൻ

മുംബൈ: നിങ്ങൾ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. യാത്രക്കിടെ ഇലക്ട്രിക് വാഹനം ചാർജ് തീർന്നോ മറ്റു സാ​ങ്കേതിക കാരണങ്ങ​ളാലോ പെരുവഴിയിലാകുമെന്ന ആശങ്ക ഇനി വേണ്ട. കാരണം, രാജ്യത്തെ അതിവേഗ ഹൈവേകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി പ്രത്യേകം ഹബുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇലക്ട്രിക് വാഹനങ്ങൾക്ക് ഏതു സമയത്തും സഹായം നൽകുകയാണ് ഹബുകളുടെ ലക്ഷ്യം. ചാർജിങ് സൗകര്യത്തിന് പുറമെ, മികച്ച പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരും ഈRead More →

ട്രംപിന്റെ നയം വിനയായി; ഇ.വി വിൽപനയിൽ ടെസ്‍ലയെ മറികടന്ന് ബി.വൈ.ഡി ഒന്നാമത്

വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയെന്ന സ്ഥാനം സ്വന്തമാക്കി ചൈനയുടെ ​ബി​.വൈ.ഡി. ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്കിന്റെ ടെസ്‍ലയെ മറികടന്നാണ് ​ബി.വൈ.ഡിയുടെ കുതിപ്പ്. കടുത്ത മത്സരത്തെ തുടർന്ന് വിൽപന തുടർച്ചയായ രണ്ടാം വർഷവും ഇടിഞ്ഞതോടെയാണ് ടെസ്‍ലയുടെ ആധിപത്യം നഷ്ടമായത്. യു.എസ് സർക്കാർ നൽകിയിരുന്ന നികുതി ഇളവ് അവസാനിച്ചതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കൂടിയതും ബ്രാൻഡിനെതിരെ ഉയർന്ന പ്രതിഷേധവും ടെസ്‍ലക്ക് തിരിച്ചടിയായി. 7500 ​ഡോളറിന്റെ നികുതി ഇളവ് കഴിഞ്ഞRead More →

കാർ പ്രേമികളെ, ഇനി ഡിസ്കൗണ്ട് പ്രതീക്ഷിക്കേണ്ട...

മുംബൈ: കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വർഷാവസാനം ഡിസ്കൗണ്ട് സീസൺ ആണ്. എല്ലാ വാഹന നിർമാതാക്കളും വിലയിൽ വൻ ഇളവുകളാണ് സാധാരണ വാഗ്ദാനം ചെയ്യാറുള്ളത്. കഴിഞ്ഞ വർഷം മികച്ച വിലക്കിഴിവാണ് നൽകിയിരുന്നത്. എന്നാൽ, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ഡിമാൻഡ് ശക്തമാണെന്ന് മാത്രമല്ല, ഡിസ്കൗണ്ട് നൽകി വിറ്റൊഴിവാക്കാൻ മാത്രം കാറുകൾ സ്റ്റോക്കില്ല. അതുകൊണ്ട്, കാറുകൾ വാങ്ങാൻ  ഓഫറുകൾ ഒത്തിരിയുണ്ടാകാം, പക്ഷെ, ഡിസ്കൗണ്ടുകളൊന്നും പ്രതീക്ഷിക്കേണ്ട. നവംബറിൽ ആഭ്യന്തര വിപണിയിലെ കാർ വിൽപന വളരെ ശക്തമായിരുന്നു.Read More →