പുതിയ കിയ കാരന്‍സ് എക്‌സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍

കൊച്ചി: കിയ പുതിയ കാരന്‍സ് എക്‌സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കാരന്‍സ് എക്‌സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍ ലഭിക്കും. പ്രീമിയം ഫീച്ചറുകളോടുവരുന്ന എക്‌സ് ലൈന്‍ പെട്രോള്‍ 7ഡിസിടിക്ക് 18,94,900 രൂപയും, ഡീസല്‍ 6എടി ക്ക് 19,44,900 രൂപയുമാണ് വിലകള്‍. എക്സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയര്‍ കളറും എക്സ്‌ക്ലൂസീവ് ടു ടോണ്‍ ബ്ലാക്ക്, സ്പ്ലെന്‍ഡിഡ് സേജ് ഗ്രീന്‍ ഇന്റീരിയറുകളുമാണ് കാരന്‍സ് എക്‌സ്Read More →

ഇന്ത്യയിൽ ഡീസൽ വില ലിറ്ററിന് 20 രൂപ കൂട്ടി സ്വകാര്യ കമ്പനി

ഡീസൽ വിലയിൽ വൻ വർധന വരുത്തി എണ്ണ കമ്പനിയായ ഷെൽ ഇന്ത്യ. ഡീസൽ വില ലിറ്ററിന് 20 രൂപയാണ് കൂട്ടിയത്. ഒരാഴ്ചക്കിടയിലാണ് ഇത്രയും വർധന ഡീസൽ വിലയിൽ വരുത്തിയിരിക്കുന്നത്. അതേസമയം, പൊതുമേഖല എണ്ണ കമ്പനികൾ കഴിഞ്ഞ 18 മാസമായി എണ്ണവിലയിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച അഞ്ച് ദിവസത്തിലും നാല് രൂപ വെച്ച് ഡീസലിന് കമ്പനി വർധിപ്പിച്ചിരുന്നു. ഇതോടെ മുംബൈയിലും ചെന്നൈയിലും ഷെല്ലിന്റെ പമ്പുകളിൽ ഡീസൽ വില 130 രൂപയിലേക്ക് അടുത്തിരുന്നു.Read More →

ഹോണ്ട എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍ പുറത്തിറക്കി

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യപുതിയ എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 90,567 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിങ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് പുതിയ പതിപ്പ് ലഭ്യമാവും. ബുക്കിങ് തുടങ്ങി. മാറ്റ് മഫു കവര്‍, മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ് എന്നിവക്കൊപ്പം ബോഡി പാനലുകളിലും അലോയ് വീലുകളിലും ചടുലമായ സ്‌ട്രൈപ്പുകളുമായി ആകര്‍ഷകവും കുരുത്തുറ്റതുമായ ഡിസൈനാണ് പുതിയ എസ്പി125 പതിപ്പിന്. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവിRead More →

ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യയുടെ അറ്റാദായം 62.3% ഉയര്‍ന്നു

മുംബൈ: 2023 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായ്‌ മോട്ടോര്‍ ഇന്ത്യയുടെ അറ്റാദായം 62.3 ശതമാനം ഉയര്‍ന്ന്‌ 4,709.25 കോടി രൂപയായി. 2023 മാര്‍ച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 62.3 ശതമാനം വര്‍ധിച്ച്‌ 4,709.25 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ കമ്പനിയുടെ ഏകീകൃത അറ്റാദായം 2021-22ല്‍ 2,901.59 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 2222-ലെRead More →

ടാറ്റാ പവര്‍ 2024 സാമ്പത്തിക വര്‍ഷം  ഏഴായിരം ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കും

കൊച്ചി:   രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ടാറ്റാ പവര്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏഴായിരത്തോളം ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കും. 2028 സാമ്പത്തിക വര്‍ഷത്തോടെ 25,000 ചാര്‍ജിങ് പോയിന്‍റുകളും സ്ഥാപിക്കും. 2070-ഓടെ നെറ്റ് സീറോ എന്ന നില കൈവരിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളില്‍ വൈദ്യത വാഹനങ്ങള്‍ക്കുള്ള നിര്‍ണായക പങ്കു കണക്കിലെടുത്തു കൂടിയാണ് ഈ നീക്കം.  വൈദ്യുത വാഹനങ്ങള്‍ കൂടുതലായി സ്വീകരിക്കപ്പെടാന്‍ ചാര്‍ജിങ് സംവിധാനങ്ങള്‍ വിപുലമാകേണ്ടത് അനിവാര്യമാണ്.  ടാറ്റാ പവറിന്‍റെ ഈസി പവര്‍ വാഹന ചാര്‍ജിങ് സംവിധാനങ്ങള്‍ ശക്തമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.Read More →