ഹൈഡ്രജൻ ഫ്യുവല്‍ സെല്‍ വൈദ്യുത കാറിന്റെ കണ്‍സപ്റ്റ് അവതരിപ്പിച്ച്‌ ഹ്യുണ്ടായ്

മുംബൈ: ഹൈഡ്രജൻ ഫ്യുവല്‍ സെല്‍ വൈദ്യുത കാറിന്റെ കണ്‍സപ്റ്റ് മോഡല്‍ അവതരിപ്പിച്ച്‌ ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് മോട്ടോർ. ഐനിഷിയം (initium) എന്നാണ് കണ്‍സപ്റ്റ് മോഡലിന് പേരു നല്‍കിയിട്ടുള്ളത്. കൂടുതല്‍ ദൂരപരിധിയും ഹൈഡ്രജൻ ഫ്യുവല്‍ സെല്‍ സ്റ്റോറേജ് ശേഷിയും ഉള്‍പ്പെടുത്തിയുള്ളതാണ് മോഡല്‍. സോളിനടുത്തുള്ള ഗോയാങ്ങില്‍ നടന്ന ചടങ്ങില്‍ ഹ്യുണ്ടായ് മോട്ടോർ പ്രസിഡന്റും സി.ഇ.ഒ.യുമായ ചാങ് ജീ ഹൂണ്‍ ആണ് കണ്‍സപ്റ്റ് മോഡല്‍ അനാവരണം ചെയ്തത്. അടുത്തവർഷം ആദ്യപകുതിയില്‍ കാർ യാഥാർഥ്യമാക്കാനാവുമെന്നാണ്Read More →

2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ ന​ല്ലൊ​രു ശ​ത​മാ​ന​വും 2035ടെ ​ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​മാ​യ ഐ​കെ​ഐ​ജി​എ​ഐ മാ​നേ​ജ​ർ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം 2035ഓ​ടെ ഇ​ന്ത്യ​യു​ടെ മൊ​ത്തം വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 6 മു​ത​ൽ 8.7 ശ​ത​മാ​നം വ​രെ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കും. 2023ൽ ​ലോ​ക​ത്തെ കാ​ർ വി​ല്പ​ന​യു​ടെ 18 ശ​ത​മാ​ന​വും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വുംRead More →

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് വരുന്നു

പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് പതിപ്പിലേക്ക് മാറാനുള്ള ഒരുക്കത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ നാലിന് പുറത്തിറങ്ങും. നവംബര്‍ ഏഴിന് തുടങ്ങുന്ന മിലാന്‍ ഓട്ടോ ഷോയ്ക്ക് മുന്നോടിയാണ് ബുള്ളറ്റിന്റെ കറണ്ടുവണ്ടിയുടെ രംഗപ്രവേശനം. എന്നാല്‍ ഇതെപ്പോഴാണ് വിപണിയിലെത്തുകയെന്ന് വ്യക്തമല്ല. ക്ലാസിക് ശ്രേണിയിലെ ബൈക്കുകളോട് സാദൃശ്യം തോന്നുന്ന രീതിയിലുള്ള മോഡേണ്‍ റെട്രോ സ്‌റ്റൈലിലുള്ള വാഹനത്തിന്റെ ടീസറും കമ്പനി പുറത്തിറക്കി. പാരച്യൂട്ടില്‍ ആകാശത്ത് നിന്നും താഴേക്ക് ഇറങ്ങുന്ന ഒരു ബൈക്കിന്റെRead More →

അര്‍ദ്ധചാലക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനലോഗ് ഡിവൈസസും ടാറ്റ ഗ്രൂപ്പും കരാറിൽ

മുംബൈ: ഇന്ത്യയില്‍ അര്‍ദ്ധചാലക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതിനുള്ള കരാറില്‍ അനലോഗ് ഡിവൈസസും (എഡിഐ) ഇന്ത്യന്‍ സാള്‍ട്ട്-ടു-ഏവിയേഷന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും ഒപ്പുവച്ചതായി യുഎസ് ചിപ്പ് മേക്കര്‍ പറഞ്ഞു. 156 വര്‍ഷം പഴക്കമുള്ള ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ വിഭാഗമായ ടാറ്റ ഇലക്ട്രോണിക്‌സ്, ഗുജറാത്തില്‍ ഇന്ത്യയിലെ ആദ്യത്തെ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ സൗകര്യവും ആസാമില്‍ ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ് സൗകര്യവും നിര്‍മ്മിക്കുന്നതിനായി മൊത്തം 14 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. ടാറ്റ ഇലക്ട്രോണിക്സും എഡിഐയുംRead More →

ഹോണ്ട ഇന്ത്യ ജൂലൈയില്‍ 4,83,100 യൂണിറ്റുകള്‍ വിറ്റു

കൊച്ചി: വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടരുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2024 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. 4,83,100 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് പോയ മാസം കമ്പനി വിറ്റഴിച്ചത്. 43 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 4,39,118 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 43,982 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 60 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തരRead More →