കാർ വായ്പാ പലിശ 8.75% ആയി കുറച്ച് ബാങ്ക് ഒഫ് ബറോഡ

മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഒഫ് ബറോഡ കാർ ലോൺ പലിശ നിരക്ക് 9.40 ശതമാനത്തിൽ നിന്ന് 8.75 ആയി കുറച്ചു. 2024 ഫെബ്രുവരി 26 മുതൽ 2024 മാർച്ച് 31 വരെ കാർ ലോണുകളുടെ ഫ്‌ളോട്ടിംഗ് പലിശ നിരക്കിന്റെ പ്രത്യേക പരിമിത കാലയളവിലെ ഓഫറാണിത്. പുതിയ നിരക്കായ 8.75ശതമാനം പുതിയ കാർ വാങ്ങുമ്പോൾ ബാധകമാണ്. കൂടാതെ കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് പ്രൊഫൈലുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബാങ്ക് വായ്പയെടുക്കുന്നവർക്ക് ഫ്‌ളോട്ടിംഗ്Read More →

അമേരിക്കയിലും ചുവടുറപ്പിച്ച് കേരള ഐടികമ്പനി ആക്സിയ ടെക്‌നോളജീസ്

കൊച്ചി: ടെക്‌നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകോത്തര വാഹനസോഫ്ട്‍വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ പ്രവർത്തനങ്ങൾ അമേരിക്കയിലേക്കും വിപുലപ്പെടുത്തി കമ്പനി. മേഖലയിൽ നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കമ്പനി മേധാവിയെയും തെരെഞ്ഞെടുത്തു. സ്‌കോട്ട് എ കുയാവ കമ്പനിയുടെ വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ എന്നീ ചുമതലകൾ വഹിക്കും. മിഷിഗണിലെ ഡിട്രോയിറ്റിലുള്ള ആക്സിയ ടെക്‌നോളജീസിന്റെ സബ്‌സിഡറി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഓട്ടോമോട്ടീവ് എഞ്ചിനീറിങ് രംഗത്ത് 30 വർഷത്തിലേറെ പരിചയസമ്പത്തുമായാണ് സ്‌കോട്ട് ആക്സിയ ടെക്‌നോളജീസിൽ എത്തിയിരിക്കുന്നത്.Read More →

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും ഇന്ത്യയിലെ ബിസിനസുകൾ ലയിപ്പിച്ചു. ഇരു കമ്പനികളും ലയിച്ച് 70,352 കോടി മൂല്യമുള്ള പുതിയ സ്ഥാപനം നിലവിൽ വരും. നീത അംബാനിയായിരിക്കും പുതിയ സ്ഥാപനത്തിന്റെ ചെയർപേഴ്സൺ. ഉദയ് ശങ്കറായിരിക്കും വൈസ് ചെയർപേഴ്സൺ. ഇരു കമ്പനികളും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കരാറിന്റെ ഭാഗമായി റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വിയാകോം18 സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ലയിക്കും. ഇരു സ്ഥാപനങ്ങളും ലയിച്ചുണ്ടാവുന്ന കമ്പനിയിൽ വിയാകോമിന് 46.82 ശതമാനവുംRead More →

ഇന്ത്യയിൽ ഭക്ഷണത്തിൽ പച്ചക്കറി കുറയുന്നുവെന്ന് പഠനം

ന്യൂഡല്ഹി: ഇന്ത്യക്കാരുടെ ഭക്ഷണത്തില് പച്ചക്കറിയുടെ വിഹിതം കുറയുകയും മുട്ട, മത്സ്യം, ഇറച്ചി എന്നിവ കൂടിവരുകയും ചെയ്യുന്നു. സസ്യേതര ആഹാരം മാത്രമല്ല, ഉപഭോഗച്ചെലവില് സംസ്കരിച്ച ഭക്ഷണം, ശീതള പാനീയങ്ങള്, ലഹരിവസ്തുക്കള് എന്നിവയും വര്ധിക്കുകയാണ്. കുടുംബങ്ങളുടെ ഉപഭോഗച്ചെലവിനെക്കുറിച്ച് ദേശീയ സാംപിള് സര്വേ ഓഫീസ് 1999-2000 മുതല് 2022-23 വരെ അഞ്ചുഘട്ടങ്ങളിലായി നടത്തിയ പഠനത്തിലാണിതുള്ളത്. 1999-2000ല് ഗ്രാമീണകുടുംബങ്ങളുടെ ആകെ ചെലവില് 6.17 ശതമാനമായിരുന്നു പച്ചക്കറിയെങ്കില് 2022-23ല് അത് 5.38 ശതമാനമായി. നഗരത്തിലാവട്ടെ, ഇതേ കാലയളവില്Read More →

3,000 ഏക്കറില്‍ വന്യമൃഗങ്ങള്‍ക്ക് അത്യാഡംബര ജീവിതമൊരുക്കാന്‍ അംബാനി

ഇന്ത്യയിലും വിദേശത്തും നിന്നുള്ളതും പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ പുനരധിവാസത്തിനായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഗുജറാത്തിലെ റിലയൻസിന്‍റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്‍റെ ഗ്രീൻ ബെൽറ്റിനുള്ളിലാണ് 3,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര പദ്ധതി നടപ്പിലാക്കുന്നത്. മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെRead More →