സ്വർണവില ഉയർന്നു​; പവന് 400 രൂപ കൂടി

സ്വർണവില ഉയർന്നു​; പവന് 400 രൂപ കൂടി

August 1, 2024 0 By BizNews

കൊച്ചി: കേരളത്തിൽ സ്വർണവില വർധിച്ചു. ഗ്രാമിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. പവന്റെ വില 400 രൂപയും കൂടി. 6450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 51,600 രൂപയാണ് പവന്റെ വില.

വായ്പ പലിശനിരക്കുകൾ കുറക്കുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയതോടെയാണ് സ്വർണവില ഉയർന്നത്. സെപ്റ്റംബർ ആദ്യത്തോടെ പലിശനിരക്കുകൾ കുറക്കാനാണ് ഫെഡറൽ റിസർവ് ഒരുങ്ങുന്നത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ് സ്​പോട്ട് ഗോൾഡിന്റെ വില 1.2 ശതമാനം ഉയർന്ന് ഔൺസിന് 2,437.39 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.9 ശതമാനം ഉയർന്ന് ഔൺസിന് 2,473 ഡോളറായി.

അതേസമയം, നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചത്. ​ബോംബെ സൂചിക സെൻസെക്സ് 200 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 25,000 പോയിന്റ് പിന്നിട്ടു. ആഗോള വിപണികളിലുണ്ടായ നേട്ടമാണ് ഇന്ത്യയിലും പ്രതിഫലിച്ചത്.

ബി.എസ്.ഇ സെൻസെക്സ് 334.83 പോയിന്റ് നേട്ടത്തോടെ 82,076.17ലാണ് രാവിലെ 9.21ന് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 104.70 പോയിന്റ് നേട്ടത്തോടെ 25,055.85ലാണ് വ്യാപാരം. നിഫ്റ്റിയിൽ മാരുതി സുസുക്കി, കോൾ ഇന്ത്യ, ഹിൻഡാൽകോ, ജെ.എസ്.ഡബ്യു, പവർഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികൾ.