എൻവിഡിയ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ മലയാളി സ്റ്റാർട്ടപ്പായി ജെനസിസ് ലാബ്സ്
July 13, 2024 0 By BizNews- ‘മെയ്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി കമ്പ്യൂട്ടർ അവതരിപ്പിച്ചത് എൻവിഡിയ പവേർസ് വേൾഡ്’സ് എഐ (‘Nvidia Powers the World’s AI) പരിപാടിയിൽ.
കൊച്ചി: ആർടിഎക്സ് എഐ സാങ്കേതികവിദ്യ അധിഷ്ടിതമായി ‘മെയ്ക് ഇൻ ഇന്ത്യ’ പ്രകാരം എൻവിഡിയയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തിറക്കിയ ആദ്യ ഹൈടെക് കമ്പ്യൂട്ടർ നിർമാണത്തിൽ പങ്കാളികളായി കൊച്ചിയിൽ നിന്നുള്ള ഹൈടെക് കമ്പ്യൂട്ടർ നിർമാതാക്കളായ ജെനസിസ് ലാബ്സ് എന്ന സ്റ്റാർട്ടപ്പും.
കാര്യക്ഷമായി പ്രവർത്തിക്കുന്ന ആർടിഎക്സ് സ്റ്റുഡിയോ വർക്ക്സ്റ്റേഷനുകളെ ഉപയോഗപ്പെടുത്തി 3 ഡി റെൻഡറിംഗ്, വീഡിയോ എഡിറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കൺടെൻ്റ് ക്രിയേഷൻ എന്നിവ സുഗമമാക്കി പ്രവർത്തന ചെലവ് കുറച്ച് ഇന്ത്യൻ കമ്പ്യൂട്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എൻവിഡിയ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിന്നുള്ള ഗെയിമേർസ്, കൺടെന്റ് ക്രിയേറ്റേർസ്, സോഫ്റ്റ്വെയർ ഡവലപ്പേർസ് എന്നിവർക്ക് മുന്നിൽ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു എൻവിഡിയ പവേർസ് വേൾഡ്’സ് എഐ.
ഇപ്പോൾ അവതരിപ്പിച്ച ആർടിഎക്സ് സ്റ്റുഡിയോ വർക്ക്സ്റ്റേഷനുകൾ ഈ മേഖലകളിൽ ഉൽപാദനക്ഷമതയും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുമെന്ന് ജെനസിസ് ലാബ്സ് സ്ഥാപകരായ അർഷദ് അലി, ഉല്ലാസ് മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെനെസിസ് ലാബ്സ്.ഹൈടെക് കമ്പ്യൂട്ടേർസ് ഉയർന്ന പ്രവർത്തന ശേഷിയുള്ള കമ്പ്യൂട്ടറുകൾ ഉപഭോക്താവിന് ആവശ്യാനുസരണം നിർമ്മിച്ച് നൽകുന്ന സ്റ്റാർട്ടപ്പാണ്. ആവശ്യക്കാരൻ്റെ താൽപര്യങ്ങൾ മനസ്സിലാക്കി രൂപകൽപന ചെയ്യുന്നുവെന്നതും കമ്പ്യൂട്ടർ നിർമാണ രംഗത്ത് ജെനസിസിനെ വ്യത്യസ്ഥമാക്കുന്നു.
കൂടാതെ വ്യക്തിഗത കൺസൾട്ടിങും പിന്തുണയും നൽകി വരുന്നു. ഉപഭോക്താവിൻ്റെ ആവശ്യങ്ങൾ നിറവേറ്റി സാധ്യമായ ബജറ്റിനുള്ളിൽ ഏറ്റവും മികച്ച കമ്പ്യൂട്ടർ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ജെനെസിസ് ലാബ്സ് സ്ഥാപകൻ അർഷദ് അലി പറഞ്ഞു.
ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (ജിപിയു), ഡാറ്റാ സയൻസ്, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നിവയ്ക്കായി ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (എപിഐ), മൊബൈൽ കമ്പ്യൂട്ടിംഗ്, ഓട്ടോമോട്ടീവ് വിപണി എന്നിവയ്ക്കായി സിസ്റ്റം ഓൺ എ ചിപ്പ് യൂണിറ്റുകൾ (എസ്ഒസി) എന്നിവ രൂപകൽപ്പന ചെയ്ത് വിതരണം ചെയ്യുന്ന അമേരിക്കൻ ടെക്നോളജി കമ്പനിയാണ് എൻവിഡിയ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഹാർഡ്വെയറിന്റെയും സോഫ്റ്റ്വെയറിന്റെയും പ്രധാന വിതരണക്കാർ കൂടിയാണ് എൻവിഡിയ.
“എൻവിഡിയയുമായി തുടർന്നും സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റി ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിന് ജെനെസിസ് ലാബ്സ് പ്രതിജ്ഞാബദ്ധരാണ്.
കൂടുതൽ നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും” സഹസ്ഥാപകൻ ഉല്ലാസ് മാത്യു അഭിപ്രായപ്പെട്ടു.