സ്വർണവിലയിൽ വീണ്ടും വർധന; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ വീണ്ടും വർധന; ഇന്നത്തെ നിരക്കുകൾ അറിയാം

June 15, 2024 0 By BizNews

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 480 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന് 480 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു. ​ഗ്രാമിന്റെ വിലയിൽ 60 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 6650 രൂപയായും സ്വർണവില ഉയർന്നു.

യു.എസിൽ ഫെഡറൽ റിസർവ് വായ്പനയം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യാമായി സ്വർണവില ഉയർന്നു. ഒരു ശതമാനം നേട്ടമാണ് സ്വർണത്തിനുണ്ടായത്. പണപ്പെരുപ്പം കുറയുന്നതും ഫെഡറൽ റിസർവ് ഭാവിയിൽ നിരക്ക് കുറക്കാനുള്ള സാധ്യതയും യു.എസിൽ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന വായ്പ അവലോകനത്തിനൊടുവിൽ പലിശനിരക്കുകളിൽ ഫെഡറൽ റിസർവ് മാറ്റം വരുത്തിയിരുന്നില്ല.

സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 1.3 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഔൺസിന് 2,322.55 ഡോളറായാണ് വില ഉയർന്നത്. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളിൽ നഷ്ടമുണ്ടായി. 1.3 ശതമാനം നഷ്ടത്തോടെ വില 2,349.1 ഡോളറായി കുറഞ്ഞു.

വെള്ളിയുടെ വിലയിലും അന്താരാഷ്ട്ര മാർക്കറ്റിൽ വർധനയുണ്ടായിട്ടുണ്ട്. വെള്ളിയുടെ വില 1.6 ശതമാനം ഉയർന്ന് 29.46 ഡോളറായി. പ്ലാറ്റിനത്തിന്റെ വിലയിലും വർധനയുണ്ടായിട്ടുണ്ട്. പ്ലാറ്റിനത്തിന്റെ വില 0.8 ശതമാനം വർധിച്ച് ഔൺസിന് 953.99 ഡോളറായി ഉയർന്നു.