ഈയാഴ്‌ച വിപണിയിലെത്തുന്നത് 5 എസ്‌എംഇ ഐപിഒകള്‍
May 27, 2024 0 By BizNewsമുംബൈ: ഈയാഴ്‌ച മെയിന്‍ബോര്‍ഡ് ഐപിഒകള്‍ ഒന്നും വിപണിയിലെത്തുന്നില്ലെങ്കിലും എസ്‌എംഇ ഐപിഒ വിപണി സജീവമായി തുടരും. അഞ്ച് എസ്‌എംഇകളുടെ ഐപിഒകളാണ് ഈയാഴ്‌ച വിപണിയിലെത്തുന്നത്.
കഴിഞ്ഞയാഴ്‌ച തുടങ്ങിയ മെയിന്‍ബോര്‍ഡ് ഐപിഒ ആയ ആഫിസ് സ്‌പേസ് സൊല്യൂഷന്‍സിന്റെ ഐപിഒ ഇന്ന് അവസാനിക്കും. മെയ് 22ന് തുടങ്ങിയ ഐപിഒ ഇതുവരെ വിവിധ വിഭാഗങ്ങളിലായി 11.4 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
മെയ് 30ന് ആഫിസ് സ്‌പേസ് സൊല്യൂഷന്‍സിന്റെ ഓഹരി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഉയര്‍ന്ന ഇഷ്യു വിലയുടെ 30 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്.
ഐപിഒകളുടെ അനൗദ്യോഗിക വ്യാപാരം നടക്കുന്ന വേദിയാണ് ഗ്രേ മാര്‍ക്കറ്റ്, ഈയാഴ്‌ചയും എസ്‌എംഇ ഐപിഒ വിപണി യിലേക്ക് പുതിയ ഇഷ്യുകള്‍ തുടരെ എത്തും. വിലാസ് ട്രാവന്‍കൂര്‍, ബികോണ്‍ ട്രസ്റ്റീഷിപ്പ്, സീടെക് ഇന്ത്യ ഐപിഒ, എയിംട്രോണ്‍ ഇലക്‌ട്രോണികിസ്, ടിബിഐ കോണ്‍ എന്നിവയാണ് ഈയാഴ്‌ച വിപണിയിലെത്തുന്ന എസ്‌എംഇ ഐപിഒകള്‍.
ഈ ഐപിഒകള്‍ മെയ് 27 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഒന്നിനു പിറകെ ഒന്നായി വിപണിയിലെത്തും. വിലാസ് ട്രാവന്‍കൂറിന്റെ ഐപിഒ ആണ് ഇന്ന് സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിക്കുന്നത്.
58 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്. നാളെ വിപണിയിലെത്തുന്ന ബികോണ്‍ ട്രസ്റ്റീഷിപ്പിന്റെ ഐപിഒയ്‌ക്ക് 108 ശതമാനം ഗ്രേ മാര്‍ക്കറ്റ് പ്രീമിയമുണ്ട്. 29ന് ആരംഭിക്കുന്ന സീടെക് ഇന്ത്യയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 60 ശതമാനമാണ്.
കഴിഞ്ഞയാഴ്‌ചകളില്‍ വിപണിയിലെത്തിയ പല എസ്‌എംഇ ഐപിഒകളും വളരെ മികച്ച ലിസ്റ്റിംഗ് നേട്ടമാണ് നല്‍കിയത്. കഴിഞ്ഞയാഴ്‌ച ലിസ്റ്റ് ചെയ്‌ത ഹരിഓം ആട്ടയുടെ ലിസ്റ്റിംഗ് നേട്ടം 206 ശതമാനമായിരുന്നു.
റുള്‍ക്ക് ഇലക്‌ട്രോണിക്‌സ് 123.30 ശതമാനം പ്രീമിയത്തോടെയാണ് ലിസ്റ്റ് ചെയ്‌തത്.