കടംകയറി റസ്റ്ററന്റ് ശൃംഖല റെഡ് ലോബ്സ്റ്റർ

കടംകയറി റസ്റ്ററന്റ് ശൃംഖല റെഡ് ലോബ്സ്റ്റർ

May 22, 2024 0 By BizNews

പഭോക്താക്കളെ ആകർഷിക്കാൻ പരിധിയില്ലാതെ ചെമ്മീൻ വിഭവം വിളമ്പി. കടം പെരുകി പാപ്പരത്ത സംരക്ഷണത്തിന് അപേക്ഷിച്ച് യുഎസിലെ കടൽവിഭവ റസ്റ്ററന്റ് ശൃംഖല റെഡ് ലോബ്സ്റ്റർ.

വാടകയും ജീവനക്കാരുടെ ചെലവും മൂലം കടംകയറിയിരുന്ന റെഡ് ലോബ്സ്റ്റർ ‘ഓൾ യു കാൻ ഈറ്റ്’ എന്ന പ്രശസ്തമായ അൺലിമിറ്റഡ് ഓഫർ കൂടി അവതരിപ്പിച്ചതോടെയാണ് നിലതെറ്റി വീണത്.

കണക്കുകൂട്ടലിനപ്പുറം ഉപഭോക്താക്കൾ വൻ തോതിൽ ഓഫർ പ്രയോജനപ്പെടുത്തിയതോടെ സ്ഥാപനത്തിന്റെ നഷ്ടം വൻതോതിൽ കൂടി. ഡസൻ കണക്കിനു ശാഖകൾ പൂട്ടുകയും ചെയ്തു.

10 കോടി മുതൽ 100 കോടി ഡോളർ വരെയാണ് ബാധ്യതയെന്ന് റസ്റ്ററന്റ് കോടതിയെ അറിയിച്ചു. നിലവിലെ നിക്ഷേപകരിൽനിന്ന് 10 കോടി ഡോളർ സമാഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

നിക്ഷേപകർ ചേർന്നു രൂപീകരിക്കുന്ന സ്ഥാപനത്തിന് ബിസിനസ് വിൽക്കാനും ആലോചിക്കുന്നു.

പാപ്പരത്ത നടപടിക്കിടയിലും ശേഷിക്കുന്ന ശാഖകൾ പ്രവർത്തിക്കുമെന്ന് റെഡ് ലോബ്സ്റ്റർ അറിയിച്ചു. ലോകമാകെ 700 ശാഖകളുണ്ട് റെഡ് ലോബ്സ്റ്ററിന്.