ബി.എസ്.എൻ.എൽ 4ജി ആഗസ്റ്റിൽ
May 7, 2024ന്യൂഡൽഹി: രാജ്യത്തുടനീളം ആഗസ്റ്റിൽ 4ജി സേവനം ആരംഭിക്കാൻ ബി.എസ്.എൻ.എൽ. കേന്ദ്ര സർക്കാറിന്റെ ആത്മനിർഭർ പദ്ധതി പ്രകാരം തദ്ദേശീയമായി നിർമിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 4ജി യാഥാർഥ്യമാക്കുന്നത്. ടി.സി.എസും പൊതുമേഖല സ്ഥാപനമായ സി ഡോട്ടും വികസിപ്പിച്ച സാങ്കേതിക വിദ്യയിൽ പഞ്ചാബിൽ 4ജി സേവനം തുടങ്ങിയിരുന്നു.
എട്ട് ലക്ഷം ഉപഭോക്താക്കൾക്കാണ് ബി.എസ്.എൻ.എൽ പഞ്ചാബിൽ ഈ സേവനം നൽകുന്നത്. 5ജിയിലേക്ക് നവീകരിക്കാവുന്ന 4ജി നെറ്റ്വർക്കിന് ടി.സി.എസ്, തേജസ് നെറ്റ്വർക്സ്, ഐ.ടി.ഐ എന്നിവക്ക് ബി.എസ്.എൻ.എൽ 19,000 കോടി രൂപയുടെ കരാർ നൽകിയിരുന്നു.