പ്ല​സ് ടു​വി​ന്​ ശേ​ഷം എ​ന്ത്​?

പ്ല​സ് ടു​വി​ന്​ ശേ​ഷം എ​ന്ത്​?

March 25, 2024 0 By BizNews

ദു​ബൈ: യു.​എ.​ഇ ഉ​ൾ​പ്പെ​ടെ ജി.​സി.​സി​യി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തോ​ടെ​യു​ള്ള ജോ​ലി ഉ​റ​പ്പു​ന​ൽ​കു​ന്ന കോ​ഴ്​​സു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ക​രി​യ​ർ ഓ​റി​യ​ന്‍റ​ഡ്​​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ദു​ബൈ, ഷാ​ർ​ജ അ​തി​ർ​ത്തി​യി​ൽ സ​ഹാ​റ സെ​ന്‍റ​റി​ന്​ സ​മീ​പ​മു​ള്ള മി​ഹാ​ദ്​ ട്രെ​യ്​​നി​ങ്​ സെ​ന്‍റ​റി​ൽ ഈ ​മാ​സം 31നാ​ണ്​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ദ്യ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന അ​മ്പ​തു പേ​ർ​ക്കാ​ണ്​ അ​വ​സ​രം. ഇ​തി​നാ​യി ​പ്ര​ത്യേ​ക ഗൂ​ഗ്​​ൾ ഫോം ​പൂ​രി​പ്പി​ച്ച്​ ന​ൽ​ക​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​സൗ​ക​ര്യം​മൂ​ലം സെ​മി​നാ​റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ഗൂ​ഗ്​​ൾ ഫോ​റം പൂ​രി​പ്പി​ച്ച്​ അ​വ​സാ​ന​ത്തി​ൽ വെ​ബി​നാ​ർ എ​ന്ന ഓ​പ്​​ഷ​ൻ ക്ലി​ക്ക്​ ചെ​യ്ത​ശേ​ഷം സ​ബ്​​മി​റ്റ്​ അ​മ​ർ​ത്ത​ണം. ഗൂ​ഗ്​​ൾ ഫോ​മി​നാ​യി മി​ഹാ​ദ്​ ​ട്രെ​യ്​​നി​ങ്​ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഈ ​വ​ർ​ഷം പ്ല​സ് ​ടു ​ബോ​ർ​ഡ്​ പ​രീ​ക്ഷ​യെ​ഴു​തി​യി​രി​ക്കു​ന്ന ഗ​ൾ​ഫി​ലു​ള്ള കു​ട്ടി​ക​ളെ ല​ക്ഷ്യം വെ​ച്ചാ​ണ്​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ല​സ്​ ടു​വി​ന്​ ശേ​ഷം ഏ​ത്​ കോ​ഴ്​​സ്​ പ​ഠി​ക്ക​ണം, എ​വി​​​ടെ പ​ഠി​ക്ക​ണം, മി​ക​ച്ച സ്ഥാ​ന​ങ്ങ​ൾ ഏ​താ​ണ്​ തു​ട​ങ്ങി​യ​വ കാ​ര്യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​താ​ണ്​ സെ​മി​നാ​റെ​ന്ന്​ മി​ഹാ​ദ്​ ട്രെ​യ്​​നി​ങ്​ സെ​ന്‍റ​ർ മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു.​