ബിസിനസ് തുടര്‍ച്ചാ പദ്ധതിയുമായി സീ എന്റര്‍ടൈന്‍മെന്റ്
March 22, 2024 0 By BizNewsസോണിയുമായുള്ള ലയനവും പിന്‍വാങ്ങലും മൂലം നട്ടം തിരിയുന്ന സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് തിരിച്ചുവരവിനൊരുങ്ങുന്നു.
കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ക്കെതിരായ സെബി ഉത്തരവ് ഉള്‍പ്പെടെയുള്ള ബാഹ്യ ഘടകങ്ങള്‍ കാരണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ സീ അപകടസാധ്യത ലഘൂകരണവും ബിസിനസ് തുടര്‍ച്ചയും പദ്ധതി നടപ്പിലാക്കുകയാണെന്ന് ചെയര്‍മാന്‍ ആര്‍ ഗോപാലന്‍ പറഞ്ഞു.
ഒരു കൂട്ടം പ്രമോട്ടര്‍മാര്‍ നടത്തുന്നതല്ല. മറിച്ച് പരിചയ സമ്പന്നരായ ഒരു കൂട്ടം പ്രൊഫഷണലുകള്‍ നടത്തുന്ന ഒരു വലിയ സ്ഥാപനമാണ് സീയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സീയില്‍ നിന്ന് പ്രൊമോട്ടര്‍ കമ്പനികളിലേക്ക് ഫണ്ട് വകമാറ്റിയതിന്റെ പേരില്‍ സെബിയുടെ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുകയാണ് പുനിത് ഗോയങ്കയും അദ്ദേഹത്തിന്റെ പിതാവ്, സീയുടെ എമിരിറ്റസ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയും.
കമ്പനിയുടെ ഡയറക്ടര്‍ അല്ലെങ്കില്‍ സിഇഒ സ്ഥാനം വഹിക്കുന്നതില്‍ നിന്ന് സെബിയുടെ വിലക്ക് ഉത്തരവിനെതിരെ ഗോയങ്ക കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ (എസ്എടി) ഇളവ് നേടിയിരുന്നു.
സീ പ്രൊമോട്ടര്‍മാര്‍ക്കെതിരായ സെബിയുടെ ആരോപണങ്ങളില്‍ ബോര്‍ഡിന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗോപാലന്‍ പ്രസ്താവിക്കുമ്പോള്‍, മുന്‍ ഹൈക്കോടതി ജഡ്ജി സതീഷ് ചന്ദ്രയുടെ കീഴിലുള്ള സ്വതന്ത്ര അന്വേഷണ സമിതി (ഐഐസി) ഈ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ബോര്‍ഡിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും പറഞ്ഞു.
ഇരു കമ്പനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും സീയും സോണിയും തമ്മിലുള്ള പരാജയപ്പെട്ട ലയനം മുന്നോട്ട് പോകേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലയന പദ്ധതി നടപ്പിലാക്കാന്‍ നാണള്‍ കമ്പനി ലോ ട്രൈബ്യൂണലിനോട് (എന്‍സിഎല്‍ടി) സീ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
അതേസമയം മറ്റ് സാമ്പത്തിക കാര്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്നും സോണിയുമായുള്ള വ്യവഹാരം സീയെ തടയുമെന്ന് ചൂണ്ടിക്കാട്ടിയ ഗോപാലന്‍ എന്‍സിഎല്‍ടി വഴി ലയന കരാര്‍ തുടരുമെന്നും അറിയിച്ചു.