സ്വർണ്ണവില വീണ്ടും റെക്കോഡ് തകർത്തു; നാല് ദിവസത്തിനിടെ കൂടിയത് 1200 രൂപ

സ്വർണ്ണവില വീണ്ടും റെക്കോഡ് തകർത്തു; നാല് ദിവസത്തിനിടെ കൂടിയത് 1200 രൂപ

March 8, 2024 0 By BizNews

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധിച്ചു. സ്വർണ്ണവില പവന് 48,200 രൂപയായാണ് കൂടിയത്. 120 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 48,080 രൂപയായിരുന്നു വില. നാല് ദിവസത്തിനിടെ 1200 രൂപയുടെ വർധനയാണ് സ്വർണ്ണത്തിനുണ്ടായത്.

ഗ്രാമിന് 15 രൂപയുടെ വർധനയുണ്ടായി. 6025 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. പല വിപണികളിൽ അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്കി​ലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.പലിശനിരക്കുകൾ കുറക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രസ്താവനയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ജൂണിൽ പലിശനിരക്കുകൾ കുറക്കുമെന്നാണ് ഫെഡറൽ റിസർവിന്റെ അറിയിപ്പ്.

അന്താരാഷ്ട്ര വിപണിയിൽ ഈയാഴ്ച മാത്രം സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 3.5 ശതമാനം വർധനയുണ്ടായി. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് സ്​പോട്ട് ഗോൾഡിന്റെ വില വർധിക്കുന്നത്. ആഗോള ഓഹരി വിപണികളിലും മുന്നേറ്റം ദൃശ്യമാണ്.