കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു; ഡി.എ നാലു ശതമാനം കൂട്ടി, അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം
March 7, 2024ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിന്‍റെ 46 ശതമാനമായിരുന്ന ഡി.എ 50 ശതമാനമായാണ് കൂട്ടിയത്. ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം.
ഒരു കോടി ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുന്നതാണ് തീരുമാനം. വിലക്കയറ്റം നേരിടാൻ നാലു ശതമാനം ഡി.എ വർധന സഹായിക്കുമെന്ന് മന്ത്രി പീയുഷ് ഗോയൽ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. പ്രതിവർഷം 12,869 കോടി രൂപ അധിക ചെലവു വരും.
ഡി.എ വർധനവോടെ യാത്ര, കാൻറീൻ, ഡപ്യൂട്ടേഷൻ അലവൻസുകളും 25 ശതമാനം കണ്ട് വർധിക്കും. വീട്ടുവാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്‍റെ 9, 19, 27 ശതമാനമായിരുന്നത് യഥാക്രമം 10, 20, 30 ശതമാനമാകും. ഗ്രാറ്റുവിറ്റി 25 ശതമാനം വർധിപ്പിച്ചു. പരിധി 20 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി. വിവിധ അലവൻസുകൾ ഉയർത്തിയതു വഴി ഖജനാവിന് പ്രതിവർഷമുള്ള അധികച്ചെലവ് 9,400 കോടിയാണ്.